കോഴിക്കോട്: പ്രമുഖ ചലചിത്ര നിര്‍മാതാവും അഭിനേതാവും അറ്റ്‌ലസ് ഗ്രൂപ്പ് ചെയര്‍മാനുമായ അറ്റ്‌ലസ് രാമചന്ദ്രന്റെ നിര്യാണത്തില്‍ മലയാളചലച്ചിത്ര കാണികള്‍ ( മക്കള്‍) സംസ്ഥാന കമ്മിറ്റി യോഗം അനുശോചിച്ചു. കോഴിക്കോട് മക്കള്‍ ഓഫിസില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് ഷെവലിയാര്‍ സി.ഇ. ചാക്കുണ്ണി അനുസ്മരണ പ്രഭാഷണം നടത്തി. സാമ്പത്തിക പ്രതിസന്ധിയും, ജയില്‍വാസവും, അനുബന്ധ പ്രശ്‌നങ്ങളും നേരിടുമ്പോഴും അദ്ദേഹം ശുഭപ്രതീക്ഷ കൈവിട്ടിരുന്നില്ല എന്നും 2018 ഒക്ടോബര്‍ 25ന് ദുബായില്‍ വെച്ച് അദ്ദേഹവുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ദുബായില്‍ ആദ്യത്തെ ഷോറൂം തുടങ്ങാനുള്ള തയാറെടുപ്പിലാണെന്ന് അദ്ദേഹം അറിയിച്ചതായി അനുസ്മരണ പ്രഭാഷണത്തില്‍ അധ്യക്ഷന്‍ പറഞ്ഞു. വൈസ് പ്രസിഡന്റുമാരായ പ്രൊഫസര്‍ ഫിലിപ്പ് കെ.ആന്റണി, എം. ശ്രീറാം, ജനറല്‍ സെക്രട്ടറി പി.ഐ. അജയന്‍, കട്ടയാട്ട് വേണുഗോപാല്‍, അഡ്വ. എം.കെ അയ്യപ്പന്‍, സി.വി ജോസി, എന്‍.റിയാസ് എന്നിവര്‍ സംസാരിച്ചു.