കൊച്ചി: നടന്‍ ശ്രീനാഥ് ഭാസിയുടെ വിലക്ക് പിന്‍വലിച്ചിട്ടില്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. അച്ചടക്കം ഉറപ്പാക്കാന്‍ സ്വീകരിച്ച നടപടി നിലനില്‍ക്കുന്നു എന്ന് നിര്‍മാതാക്കള്‍ അറിയിച്ചു. അവതാരകയുടെ പരാതിയില്‍ ആണ് നടപടിയെന്നും നേരത്തെയും ശ്രീനാഥിനെതിരേ ഒരുപാട് പരാതികള്‍ കിട്ടിയിട്ടുണ്ടെന്നും സംഘടന അറിയിച്ചു.
ശ്രീനാഥ് ഭാസിക്ക് സിനിമയില്‍ വിലക്കേര്‍പ്പെടുത്തിയതിനെതിരേ നടന്‍ മമ്മൂട്ടി രംഗത്തെത്തിയിരുന്നു. നടനെ വിലക്കാന്‍ പാടില്ലെന്നും തൊഴില്‍ നിഷേധം തെറ്റാണെന്നും മമ്മൂട്ടി പറഞ്ഞിരുന്നു. വിലക്ക് പിന്‍വലിച്ചു എന്നാണ് താന്‍ മനസ്സിലാക്കുന്നതെന്നും മമ്മൂട്ടി പറഞ്ഞിരുന്നു. പിന്നാലെയാണ് വിശദീകരണവുമായി നിര്‍മാതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്.
ചട്ടമ്പി സിനിമയുടെ പ്രമോഷനിടെ ആണ് ശ്രീനാഥ് ഭാസി അവതാരകയോട് അപമര്യാദയായി പെരുമാറിയത്. അഭിമുഖത്തില്‍ ആദ്യം സാധാരണ രീതിയില്‍ സംസാരിച്ച ശ്രീനാഥ് ഭാസി കുറച്ച് കഴിഞ്ഞ് തന്നോടും ക്യാമറ മാനോടും മോശമായി പെരുമാറിയെന്നുമായിരുന്നു പരാതിക്കാരിയുടെ ആരോപണം. പിന്നാലെ മരട് പൊലീസില്‍ നല്‍കിയ പരാതിയില്‍ ശ്രീനാഥിനെ അറസ്റ്റ് ചെയ്യുകയും പിന്നീട് വിട്ടയക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നടനെ വിലക്കിയത്.