തിരുവനന്തപുരം: കേരള പോലിസിലെ 873 ഉദ്യോഗസ്ഥര്‍ക്ക് അടുത്തിടെ നിരോധിക്കപ്പെട്ട സംഘടനയായ പോപുലര്‍ഫ്രണ്ടുമായി ബന്ധമുണ്ടെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് കേരള പോലിസ്. പോലിസുകാര്‍ക്ക് പി.എഫ്.ഐയുമായി ബന്ധമുണ്ടെന്ന് സംസ്ഥാന പോലിസ് മേധാവിക്ക് എന്‍.ഐ.എ റിപ്പോര്‍ട്ട് കൈമാറി എന്ന വാര്‍ത്തയാണ് കേരളപോലിസ് നിഷേധിച്ചത്. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ഈ വിവരം പങ്കുവെച്ചത്.
കേരളാ പോലിസിലെ 873 ഉദ്യോഗസ്ഥര്‍ക്ക് ബന്ധമെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ)യുടെ റിപ്പോര്‍ട്ടുണ്ടെന്നായിരുന്നു വാര്‍ത്തകള്‍. ഇത് സംബന്ധിച്ച് സംസ്ഥാന പോലിസ് മേധാവിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളതെന്നും എന്‍.ഐ.എയുടെ റിപ്പോര്‍ട്ടോടെ പട്ടികയിലുള്ള പോലിസ് ഉദ്യോഗസ്ഥര്‍ കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തിലാണെന്നുമായിരുന്നു വാര്‍ത്ത.