തരൂരിന് തിരിച്ചടി; പിന്തുണ ഖാര്‍ഗെയ്ക്ക്‌, നാമനിര്‍ദേശ പത്രിക പിന്‍വലിക്കണമെന്ന് തെലങ്കാന പി.സി.സി

തരൂരിന് തിരിച്ചടി; പിന്തുണ ഖാര്‍ഗെയ്ക്ക്‌, നാമനിര്‍ദേശ പത്രിക പിന്‍വലിക്കണമെന്ന് തെലങ്കാന പി.സി.സി

ഹൈദരബാദ്: ശശി തരൂരിന് തെലങ്കാനയില്‍ തിരിച്ചടി. കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലേക്ക് സമര്‍പ്പിച്ച നാമനിര്‍ദേശപത്രിക പിന്‍വലിക്കാന്‍ ശശി തരൂരിനോട് തെലങ്കാന പി.സി.സി ആവശ്യപ്പെട്ടു. മുന്‍ കേന്ദ്രമന്ത്രി ചിന്താ മോഹന്‍ ഉള്‍പ്പെടെയുള്ളവരാണ് ആവശ്യം ഉന്നയിച്ചത്.

ഇന്നലെ തെലങ്കാനയില്‍ തരൂര്‍ നടത്തിയ പ്രചാരണ പരിപാടിയില്‍നിന്ന് സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍ വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു. സ്ഥാനാര്‍ത്ഥി മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് പിന്തുണയുമായി തെലങ്കാന പി.സി.സി നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.

സംസ്ഥാനങ്ങളിലെത്തി തരൂര്‍ പ്രചാരണം നടത്തുന്നുണ്ടെങ്കിലും പി.സി.സികള്‍ അതിനുവേണ്ട പിന്തുണ നല്‍കുന്നില്ലെന്ന് തെളിയിക്കുന്നതാണിത്. ഓരോ ദിവസം ഓരോ നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് ശശി തരൂരിന്റെ പ്രചാരണം. ഇന്ന് തിരുവന്തപുരത്തുള്ള തരൂര്‍ കെ.പി.സി.സി ആസ്ഥാനത്ത് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.

Share

Leave a Reply

Your email address will not be published. Required fields are marked *