ന്യൂയോര്‍ക്ക്: നടിയും റിയാലിറ്റി ഷോ താരവുമായി കിം കര്ദാഷിയാന് 12.6 ലക്ഷം ഡോളര്‍ (10 കോടി രൂപ) പിഴ. ക്രിപ്റ്റോ കറന്‍സി പ്രചാരണത്തിനായി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടതിനാണ് താരത്തിന് വന്‍തുക പിഴ ചുമത്തിയത്.
ഇന്‍സ്റ്റഗ്രാം പോസ്റ്റിന് ഇവര്‍ രണ്ടര ലക്ഷം ഡോളര്‍ പ്രതിഫലം പറ്റിയെന്ന് വെളിപ്പെടുത്തിയിരുന്നില്ല. നിക്ഷേപ ഉല്‍പ്പന്നങ്ങള്‍ പ്രചരിപ്പിച്ചാല്‍ അതിന്റെ സ്വഭാവം, ഉറവിടം, പ്രതിഫലം എന്നിവ വെളിപ്പെടുത്തിയിരിക്കണമെന്നാണ് യു.എസിലെ നിയമം. ഈ നിയമം തെറ്റിച്ചതിന് അമേരിക്കയിലെ സെക്യുരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷന് (എസ്.ഇ.സി) ആണ് പിഴ ചുമത്തിയത്. കൂടാതെ മൂന്ന് വര്‍ഷത്തേക്ക് ക്രിപ്റ്റോ കറന്‍സി പ്രചാരണത്തിന് വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ക്രിപ്റ്റോ കറന്‍സി കമ്പനിയായ എഥീറിയം മാക്സിന്റെ എമാക്സ് ടോക്കണ്‍ പ്രമോട്ട് ചെയ്തായിരുന്നു കിം കര്‍ദാഷിയാന്റെ പോസ്റ്റ്. കര്ദാഷിയാന് ഇന്‍സ്റ്റഗ്രാമില്‍ 330 ദശലക്ഷം ഫോളോവേഴ്സുണ്ട്.