ഡെറാഡൂണ്‍: ഹിമപാതത്തെ തുടര്‍ന്ന് ഉത്തരാഖണ്ഡില്‍ 28 പര്‍വതാരോഹകര്‍ കുടുങ്ങി. ദ്രൗപദി ദണ്ഡ കൊടുമുടിയിലാണ് സംഭവം. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ് എന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി അറിയിച്ചു. ഉത്തര്‍കാശിയിലുള്ള നെഹ്‌റു മൗണ്ടനിയിറിങ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ട്രെയിനികളാണ് കുടുങ്ങിയത്.