സി. ദിവാകരനെ സി.പി.ഐ സംസ്ഥാന കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കി

സി. ദിവാകരനെ സി.പി.ഐ സംസ്ഥാന കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കി

തിരുവനന്തപുരം: സി. ദിവാകരനെ സി.പി.ഐ സംസ്ഥാന കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കി. പ്രായപരിധി നടപ്പാക്കിയതിന്റെ ഭാഗമായാണ് ഒഴിവാക്കല്‍. തിരുവനന്തപുരം ജില്ലയില്‍നിന്നുള്ളവരുടെ പട്ടികയില്‍ സി. ദിവാകരന്‍ ഇല്ല. സി.പി.ഐ സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും. പുതിയ സംസ്ഥാന സെക്രട്ടറിയെയും സംസ്ഥാന കൗണ്‍സിലിനെയും ഇന്നു തിരഞ്ഞെടുക്കും. കാനം രാജേന്ദ്രന്‍തന്നെ വീണ്ടും സി.പി.ഐ സംസ്ഥാന സെക്രട്ടറിയായേക്കും.

പ്രകാശ് ബാബുവിനെ കാനത്തിന് എതിരേ സ്ഥാനാര്‍ത്ഥിയായി നിര്‍ത്താനാണ് കാനം വിരുദ്ധ ചേരിയുടെ ശ്രമം. സംസ്ഥാന കൗണ്‍സില്‍ ഓരോ ജില്ലകള്‍ക്കും എത്ര സംസ്ഥാന കൗണ്‍സില്‍ അംഗങ്ങള്‍ എന്ന് നിശ്ചയിച്ച് അംഗസഖ്യ നല്‍കും. തുടര്‍ന്ന് ജില്ലകളില്‍ നിന്ന് അംഗങ്ങളെ നിശ്ചയിച്ച് നല്‍കും. സംസ്ഥാന കൗണ്‍സിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ചില ജില്ലകളില്‍ മല്‍സരത്തിനു സാധ്യതയുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *