കോഴിക്കോട്: സില്‍വര്‍ലൈന്‍ പദ്ധതി പ്രകൃതിയേയും നാടിനേയും നശിപ്പിക്കുമെന്ന് ഗോള്‍ഡന്‍ പരിസ്ഥിതി അവര്‍ഡ് ജേതാവ് പ്രഫുല്ല സാമന്തറായി പറഞ്ഞു. കോഴിക്കോട് , കാട്ടിലപ്പീടികയില്‍ കെ.റെയില്‍ വിരുദ്ധ സത്യഗ്രഹ സമരത്തിന്റെ രണ്ടുവര്‍ഷം പൂര്‍ത്തിയാക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോര്‍പ്പറേറ്റുകള്‍ക്ക് പ്രകൃതി വിഭവങ്ങള്‍ തീറെഴുതുന്നതിനെതിരേ എല്ലാവരും ഒന്നിക്കണം, ഈ ജനാധിപത്യ സമരത്തെ ജനാധിപത്യ സര്‍ക്കാര്‍ അംഗീകരിക്കണം. രാജ്യാതിര്‍ത്തികളോ ദേശാതിര്‍ത്തികളോ ഇവിടെ ഇല്ല. ജനങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടമാണ് പ്രഫുല്ല സാമന്തറായി പറഞ്ഞു.
സമരസമിതി -ചെയര്‍മാന്‍ ടി.ടി ഇസ്മയില്‍ അധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എ ജോസഫ് എം. പുതുശ്ശേരി, കവി വീരാന്‍കുട്ടി, എം.എ റസാഖ് മാസ്റ്റര്‍, സി.ആര്‍ നീലകണ്ഠന്‍, എം.പി ബാബുരാജ്, ജോണ്‍ പെരുവന്താനം, ടി.കെ മാധവന്‍, വിജയരാഘവന്‍ ചേലിയ, ഇയ്യച്ചേരി കുഞ്ഞിക്കൃഷ്ണന്‍ മാസ്റ്റര്‍, കെ.ശൈവപ്രസാദ്, രാമചന്ദ്രന്‍ വരപ്രത്ത്, പി.എം ശ്രീകുമാര്‍, ടി.സി രാമചന്ദ്രന്‍ സത്യനാഥന്‍ മാടഞ്ചേരി എന്നിവര്‍ പ്രസംഗിച്ചു. സുനീഷ് കീഴാരി, നസീര്‍ ന്യൂജെല്ല, കെ. മൂസക്കോയ, പ്രവീണ്‍ ചെറുവത്ത് , ടി.എം ഉബൈബ് , ലതീഫ് റയ്യാന്‍ , സി.കൃഷ്ണന്‍, ശാലു തോട്ടോളി, ടി.എം നിസാര്‍, ശ്രീജ കണ്ടിയില്‍, ഉഷ രാമകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി. മുസ്ഥഫ ഒലീവ് സ്വാഗതവും പി.കെ ഷിജു നന്ദിയും പറഞ്ഞു.