ശാസ്ത്രീയ മണ്ണു പരിപാലന മുറകള്‍: പരിശീലനം നല്‍കുന്നു

കോഴിക്കോട്: വേങ്ങേരി കാര്‍ഷിക മൊത്ത വ്യാപാര കേന്ദ്രത്തില്‍ സ്ഥിതിചെയ്യുന്ന കേരള കാര്‍ഷിക സര്‍വകലാശാല വിജ്ഞാന വിപണന കേന്ദ്രത്തില്‍ വച്ച് ഒക്ടോബര്‍ 10ന് കൃഷി ലാഭകരമാക്കാന്‍ ശാസ്ത്രീയ മണ്ണു പരിപാലന മുറകള്‍ എന്ന വിഷയത്തില്‍ 40 കര്‍ഷകര്‍ക്ക് പരിശീലനം നടത്തുന്നു. പരിശീലനത്തില്‍ പങ്കെടുക്കുന്നതിനായി താല്‍പര്യമുള്ള കര്‍ഷകര്‍ 9188223584 എന്ന ഫോണ്‍ നമ്പറില്‍ വിളിച്ചു ആറിന് മുന്‍പായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രാവിലെ 10 മുതല്‍ ക്ലാസ് ഉണ്ടായിരിക്കുന്നതാണ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ് എന്ന് കാര്‍ഷിക വിജ്ഞാന വിപണന കേന്ദ്രം അസിസ്റ്റന്റ് പ്രൊഫസര്‍ ആന്‍ഡ് ഹെഡ് അറിയിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *