തിരുവനന്തപുരം: സി.പി.ഐയുടെ സംസ്ഥാന സെക്രട്ടറിയായി മൂന്നാം തവണയും കാനം രാജേന്ദ്രനെ തെരഞ്ഞെടുത്തു. തിരുവനന്തപുരത്ത് ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനമാണ് ഏകകണ്ഠമായി കാനത്തെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തത്. സെക്രട്ടറി സ്ഥാനത്തേക്ക് മല്‍സരമുണ്ടാകില്ലന്ന് നേരത്തെ തന്നെ പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. സംസ്ഥാന കൗണ്‍സിലില്‍ കാനം പക്ഷത്തിന് വലിയ ഭൂരിപക്ഷമാണുള്ളത്.
കാനത്തിനെതിരേ കലാപക്കൊടിയുയര്‍ത്തിയ സി.ദിവാകരനെയും കെ.ഇ ഇസ്മയിലിനെയും പ്രായപരിധിയുടെ പേരില്‍ വെട്ടിനിരത്തിയാണ് കാനം സംസ്ഥാന കൗണ്‍സില്‍ പിടിച്ചെടുത്തത്. ഇ.എസ് ബിജിമോളും ചാത്തന്നൂര്‍ എം.എല്‍.എ ജയലാലും അടക്കും അടക്കം നിരവധി നേതാക്കള്‍ ഇത്തവണ സംസ്ഥാന കൗണ്‍സില്‍ നിന്ന് പുറത്തായിരുന്നു.