കോഴിക്കോട്: 65 വയസ്സിന് മുകളില്‍ പ്രായമുള്ള ഹിന്ദി പ്രചാരകര്‍ക്കായി രാഷ്ട്രഭാഷാവേദി ഏര്‍പ്പെടുത്തിയ മുന്‍ഷി പ്രേംചന്ദ് പുരസ്‌കാരം നടുവണ്ണൂര്‍ കാവുംതറയില്‍ എന്‍.വി കുഞ്ഞിരാമന് കുറുമ്പ്രനാട് രാജാവ് രവിവര്‍മ്മ സമ്മാനിച്ചു. നടുവണ്ണൂര്‍ ഗ്രീന്‍ പരേസോ ഓഡിറ്റോറിയത്തില്‍വച്ച് നടന്ന ചടങ്ങില്‍ രാഷ്ട്രഭാഷാവേദി കെ.പി ആലിക്കുട്ടി അധ്യക്ഷത വഹിച്ചു. വിരമിച്ചതിനുശേഷം 22 വര്‍ഷമായി ഹിന്ദി പ്രചാരകനായി സേവനം അനുഷ്ഠിക്കുന്ന എന്‍.വി.കുഞ്ഞിരാമന്‍ നടുവണ്ണൂര്‍ റിക്രിയേഷന്‍ ക്ലബ്ബിലൂടെ നാഷണല്‍ വോളിബോള്‍ റഫറിയായും പ്രവര്‍ത്തിച്ചുണ്ട്. ദക്ഷിണ ഭാരത് ഹിന്ദി പ്രചാര്‍ സഭയുടെ പ്രചാരകനായ കുഞ്ഞിരാമന്റെ ഭാര്യ പ്രഭാവതിയും ഹിന്ദി അധ്യാപികയാണ്.