നാഷണല്‍ ഹെറാള്‍ഡ് കേസ്; ഡി.കെ ശിവകുമാറിന് വീണ്ടും ഇ.ഡി

നാഷണല്‍ ഹെറാള്‍ഡ് കേസ്; ഡി.കെ ശിവകുമാറിന് വീണ്ടും ഇ.ഡി

ബംഗളൂരു: നാഷണല്‍ ഹെറാള്‍ഡ് ദിനപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന് ഡി.കെ ശിവകുമാറിന് വീണ്ടും ഇ.ഡി സമന്‍സ്. ഒക്ടോബര്‍ ഏഴിന് നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് ഇ.ഡി സമന്‍സ് ആയച്ചിരിക്കുന്നത്.
സെപ്റ്റംബര്‍ 19ന് ഡി.കെ ശിവകുമാര്‍ ചോദ്യം ചെയ്തിരുന്നു. അഞ്ച് മണിക്കൂറിലേറെ നേരമാണ് ചോദ്യം ചെയ്തത്. ‘ഭാരത് ജോഡോ യാത്ര’ കര്‍ണാടകയിലൂടെ പ്രയാണം തുടരവെയാണ് ഏറ്റവും പുതിയ സമന്‍സ്.യാത്രയില്‍ ശിവകുമാറും പങ്കാളിയാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *