ജി.എം.സി ഓര്‍ത്തോ ഫൗണ്ടേഷന്‍ ഹോസ്പിറ്റലില്‍ സൗജന്യ സമ്പൂര്‍ണ സന്ധി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തി

ജി.എം.സി ഓര്‍ത്തോ ഫൗണ്ടേഷന്‍ ഹോസ്പിറ്റലില്‍ സൗജന്യ സമ്പൂര്‍ണ സന്ധി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തി

കോഴിക്കോട്: ജി.എം.സി ഓര്‍ത്തോ ഫൗണ്ടേഷന്‍ ഹോസ്പിറ്റലില്‍ സൗജന്യ സമ്പൂര്‍ണ സന്ധി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ക്യാമ്പ് നടത്തി. ഇന്‍ഡോ കൊറിയന്‍ ഓര്‍ത്തോപീഡിക്‌സ് ഫൗണ്ടേഷന്റേയും പ്രൊഫ.പി.കെ സുരേന്ദ്രന്‍ മെമ്മോറിയല്‍ ഫൗണ്ടേഷന്റേയും ആഭിമുഖ്യത്തില്‍ നടത്തിയ 27ാമത് വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ചാണ് ക്യാമ്പ് നടത്തിയത്. കൊറിയന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള പ്രൊഫ. യെ യോന്‍ വോന്‍ സമ്മേളനം വെബിനാറായി ഉദ്ഘാടനം ചെയ്തു. എസ്.എസ് മോഹന്തി( ബോംബേ കെ.ഇ.എം ഹോസ്പിറ്റല്‍) മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ. സാമുവല്‍ ചിത്തരഞ്ജന്‍ (വെല്ലൂര്‍ സി.എം.എസ് ഹോസ്പിറ്റല്‍) തുടര്‍ വിദ്യാഭ്യാസ പരിപാടി ഉദ്ഘാടനം ചെയ്തു.

പ്രൊഫ. ഡോ. ഗോപിനാഥന്‍, ഡോ. സിബിന്‍ സുരേന്ദ്രന്‍, ഡോ. മുഹമ്മദ് ഫാസില്‍, ഡോ. ധനശേഖര്‍ രാജ, ഡോ. വി.കെ രാജന്‍, ഡോ. സന്ദീപ് വിജയന്‍, ഡോ. രാജു, ഡോ. അന്‍വര്‍, ഡോ. അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ പ്രഭാഷണം നടത്തി. കേരളത്തിലെ 200ഓളം ഡോക്ടര്‍മാര്‍ ചടങ്ങില്‍ പങ്കെടുത്തു. കാല്‍മുട്ടിനുള്ള സമ്പൂര്‍ണ സന്ധിമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ക്യാമ്പില്‍ തിരഞ്ഞെടുക്കപ്പെട്ട രോഗികള്‍ക്ക് സൗജന്യമായി ചെയ്തുകൊടുത്തു. ഡോ. സന്ദീപ് വിജയന്‍ (മണിപ്പാല്‍ കെ.എം.സി യൂണിവേഴ്‌സിറ്റി), ഡോ. അനില്‍ ഉമ്മന്‍ (സി.എം.സി വെല്ലൂര്‍ യൂണിവേഴ്‌സിറ്റി) എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *