തലശ്ശേരി: തലശ്ശേരിയുടെ കലാ-സാംസ്‌കാരിക രംഗത്ത് നിസ്തുലമായ പങ്ക് വഹിച്ച കോടിയേരി ബാലകൃഷ്ണന് കേരള സ്‌കൂള്‍ ഓഫ് ആര്‍ട്‌സിന്റെ ചിത്രാഞ്ജലി. ചിത്രവിദ്യാലയത്തിന് നഗരസഭയില്‍ നിന്ന് സ്ഥലം അനുവദിച്ചു കിട്ടിയത് കോടിയേരിയുടെ ശ്രമഫലമായാണെന്ന് കേരള ലളിതകലാ അക്കാദമി വൈസ് ചെയര്‍മാന്‍ എബി.എന്‍ ജോസഫും, ചലച്ചിത്ര സംവിധായകന്‍ പ്രദീപ് ചൊക്ലിയും പറഞ്ഞു. സ്‌കൂളില്‍ നടന്ന അനുശോചന ചടങ്ങില്‍ ചിത്ര കൃത്തുക്കളായ സെല്‍വന്‍ മേലൂര്‍, എം.സി സജീവന്‍, കെ.പി പ്രമോദ്, പൊന്‍മണി തോമസ്, സുഹാസ് വേലാണ്ടി സംസാരിച്ചു.