ഗാന്ധിജയന്തി ദിനത്തില്‍ കൂട്ടായ്മ നടത്തി

ഗാന്ധിജയന്തി ദിനത്തില്‍ കൂട്ടായ്മ നടത്തി

കോഴിക്കോട്: അരങ്ങില്‍ ശ്രീധരന്‍ ഗാന്ധിയന്‍ സോഷ്യലിസ്റ്റ് പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ വര്‍ഗീയതക്കും തീവ്രവാദത്തിനും അക്രമത്തിനും അഴിമതിക്കുമെതിരേ ഗാന്ധിജയന്തിയോടനുബന്ധിച്ച് ഗാന്ധിയന്‍ പ്രവര്‍ത്തകരുടെ കൂട്ടായ്മ നടത്തി. ഗാന്ധിയന്‍ സൂക്തങ്ങളും ഗാന്ധിയന്‍ വചനങ്ങളും ആലപിച്ച ചടങ്ങില്‍ പ്രസിഡന്റ് പി.ടി ആസാദ് അധ്യക്ഷത വഹിച്ചു. സര്‍വോദയം മണ്ഡലം ഭാരവാഹിയും, ഗാന്ധിയന്‍ പ്രവര്‍ത്തകനുമായ ആര്‍.ജയന്ത്കുമാര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കെ പി അബൂബക്കര്‍ അഡ്വ.എ.കെ ജയകുമാര്‍, അസീസ് മണലോടി, കെ.പി സനല്‍ കുമാര്‍, കളത്തിങ്കല്‍ വീരാന്‍കുട്ടി, അഷറഫ് വെള്ളിവടി, പി. അബ്ദുല്‍ മജീദ്, പി.മോഹനന്‍, അര്‍ഷാദ് പട്ടേരി, സി.എന്‍ അബൂബക്കര്‍, എ.വി അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ പ്രസംഗിച്ചു. സി.പി.എം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തില്‍ അനുശോച്ചിച്ചുകൊണ്ടായിരുന്നു യോഗനടപടികള്‍ ആരംഭിച്ചത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *