ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി മല്ലികാര്‍ജുന്‍ ഖാര്‍ഗയെ വിമര്‍ശിച്ച് ശശി തരൂര്‍. മാറ്റത്തിനാകണം വോട്ടെന്നും എന്നാല്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയില്ലെന്ന് വിമര്‍ശിച്ച് തരൂര്‍. ഹൈദരബാദില്‍ പ്രചാരണ പരിപാടിക്കെത്തിയ തരൂരിന് വന്‍വരവേല്‍പ്പാണ് ലഭിച്ചത്.
കൂടിയാലോചനകള്‍ നടത്തി തീരുമാനങ്ങള്‍ നടപ്പാക്കുന്നതാണ് തന്റെ രീതിയെന്ന് പറഞ്ഞാണ് ഖാര്‍ഗെ മറുപടി നല്‍കിയത്. നോമിനിയെന്ന പ്രചരണം നിലനില്‍ക്കെ എല്ലാവരുടെയും പിന്തുണയിലാണ് മത്സരിക്കുന്നതെന്ന് പറഞ്ഞെങ്കിലും ഒപ്പം ഗാന്ധി കുടുംബം പറയുന്ന നല്ല കാര്യങ്ങള്‍ നടപ്പാക്കുമെന്നും ഖാര്‍ഗെ പറഞ്ഞു. അതേസമയം, അധ്യക്ഷ സ്ഥാനത്തേക്ക് മത്സരം ഒഴിവാക്കുന്നതാണ് നല്ലതെന്ന് താന്‍ തരൂരിനോട് അഭിപ്രായപ്പെട്ടതായി ഖാര്‍ഗെ വെളിപ്പെടുത്തി. മഹാരാഷ്ട്രയില്‍ രണ്ടാംദിവസവും പ്രചാരണം തുടരുന്ന ശശി തരൂര്‍ ഗാന്ധി ജയന്തി ദിനത്തില്‍ വാര്‍ധയിലെ ഗാന്ധി സേവാഗ്രമാത്തില്‍ എത്തി.
ആദ്യം അവര്‍ നിങ്ങളെ അവഗണിക്കും, പരിഹസിക്കും ഒടുവില്‍ വിജയം നിങ്ങളുടേതാകുമെന്ന ഗാന്ധി വാചകവും തരൂര്‍ ട്വീറ്റ് ചെയ്തു