കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തില്‍ അനുശോചിച്ചു

കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തില്‍ അനുശോചിച്ചു

തലശ്ശേരി: കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തില്‍ ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി അനുശോചിച്ചു. സംസ്ഥാ പ്രസിഡന്റ് ജി.ജയപാല്‍ അനുസ്മരണഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് കെ.അച്ചുതന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി ബാലകൃഷ്ണ പൊതുവാള്‍, ജില്ലാ സെക്രട്ടറി കെ.എന്‍ ഭൂപേഷ്, പാരിസ് മഷൂര്‍, നാസര്‍ മാടോള്‍ എന്നിവര്‍ സംസാരിച്ചു. ആദരസൂചകമായി ഇന്ന് വൈകീട്ട് നാല് മണി മുതല്‍ അഞ്ച് മണി വരെ ഹോട്ടലുകളും റസ്റ്റോറന്റുകളും അടച്ചിടാന്‍ തീരുമാനിച്ചു.

ഐ.എന്‍.എല്‍ സംസ്ഥാന പ്രസിഡന്റ് പ്രൊഫ.എ.പി അബ്ദുല്‍ വഹാബ്, സംസ്ഥാന ജന.സെക്രട്ടറി സി.പി നാസര്‍കോയ തങ്ങള്‍, വൈസ് പ്രസിഡന്റുമാരായ കെ.പി ഇസ്മായീല്‍ എം.കെ അബൂബക്കര്‍ ഹാജി, സെക്രട്ടറിമാരായ ഒ.പി.ഐ കോയ, സമദ് നരിപ്പറ്റ, സംസ്ഥാന ട്രഷറര്‍ ബഷീര്‍ ബഡേരി നാഷണല്‍ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി കെ.ടി സമീര്‍ എന്നിവര്‍ കോടിയേരിക്ക് തലശ്ശേരി ടൗണ്‍ഹാളില്‍ അന്ത്യാഭിവാദ്യമര്‍പ്പിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *