കോഴിക്കോട്: അന്‍പതു വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി എസ്.എസ്.എഫ് സംഘടിപ്പിക്കുന്ന ഗോള്‍ഡന്‍ ഫിഫ്റ്റി സംസ്ഥാന പ്രതിനിധി സമ്മേളനം 2023 ജനുവരി 28, 29 തിയതികളില്‍ കോഴിക്കോട് വച്ചു നടക്കും. ‘നമ്മള്‍ ഇന്ത്യന്‍ ജനത’ എന്ന പ്രമേയത്തില്‍ ദേശീയതലത്തില്‍ നടക്കുന്ന ഗോള്‍ഡന്‍ ഗിഫ്റ്റി ആഘോഷങ്ങളുടെ ഭാഗമായാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. മര്‍കസ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടന്ന സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണ കണ്‍വെന്‍ഷന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി എ.പി മുഹമ്മദ് മുസ്ലിയാര്‍ കാന്തപുരം ഉദ്ഘാടനം ചെയ്തു. എ.കെ.സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.എന്‍ ജഅഫര്‍ ആമുഖപ്രഭാഷണം നടത്തി. പ്രൊഫ. എ.കെ അബ്ദുല്‍ഹമീദ്, വി.എം കോയ മാസ്റ്റര്‍, സലീം അണ്ടോണ, അബ്ദുറഷീദ് സഖാഫി കുറ്റ്യാടി, അബ്ദുന്നാസര്‍ ചെറുവാടി, കെ.അബ്ദുല്‍ കലാം, ഹാമിദ് അലി സഖാഫി, സ്വഫ്വാന്‍ സഖാഫി പൊക്കുന്ന് സംസാരിച്ചു.
സ്വാഗതസംഘം ഭാരവാഹികളായി സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി (ചെയര്‍മാന്‍), അബ്ദുന്നാസര്‍ ചെറുവാടി (ജനറല്‍ കണ്‍വീനര്‍) ടി.കെ അബ്ദുറഹ്മാന്‍ ബാഖവി (ട്രഷറര്‍) ഹാമിദ് അലി സഖാഫി പാലായി (കോ-ഓര്‍ഡിനേറ്റര്‍) സയ്യിദ് അബ്ദുല്ലത്തീഫ് അഹദല്‍, സയ്യിദ് കെ.വി തങ്ങള്‍, സയ്യിദ് ഹബീബുറഹ്മാന്‍ ബുഖാരി കടലുണ്ടി, എ.കെ.സി മുഹമ്മദ് ഫൈസി, അബ്ദുറഷീദ് സഖാഫി കുറ്റ്യാടി, സി.എം യൂസഫ് സഖാഫി (വൈസ് ചെയര്‍മാന്‍), കെ.അബ്ദുല്‍ കലാം മാവൂര്‍, അഫ്‌സല്‍ കൊളാരി, കുഞ്ഞബ്ദുള്ള കടമേരി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, സയ്യിദ് മുല്ലക്കോയ തങ്ങള്‍, സി.കെ റാശിദ് ബുഖാരി, (കണ്‍വീനര്‍മാര്‍) എന്നിവരെ തിരഞ്ഞെടുത്തു.