കോഴിക്കോട്: ലീഗിലേക്ക് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ ലീഗിലേക്ക് ക്ഷണിച്ച് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. അവര്‍ക്കായി ലീഗിന്റെ വാതിലുകള്‍ തുറന്നുവയ്ക്കുക തന്നെ ചെയ്യുമെന്നും അവരെ തെരുവിലേക്ക് വലിച്ചെറിയാന്‍ ഞങ്ങളുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം വളാഞ്ചേരിയില്‍ മുസ്‌ലിം ലീഗ് സംഘടിപ്പിച്ച മഹാത്മാ ഗാന്ധി അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെറ്റിദ്ധരിച്ചുപോയ എന്‍.ഡി.എഫിന്റെ കുട്ടികള്‍ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളില്‍ തിരിച്ചുവരണമെന്നും അവര്‍ രാഷ്ട്രനിര്‍മാണ പ്രക്രിയയില്‍ പങ്കാളിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുന്‍പ് നിരോധനം നേരിട്ട സിമി നേതാക്കള്‍ ഇടത്പക്ഷ സര്‍ക്കാരില്‍ മന്ത്രിയായില്ലേയെന്നും അദ്ദേഹം ചോദിച്ചു.