കോഴിക്കോട്: ടൊയോട്ടയുടെ ഏറ്റവും പുതിയ എസ്.യു.വി മോഡലായ അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡറിന്റെ ഏഴ് ഗ്രേഡുകളുടെ വില കൂടി പ്രഖ്യാപിച്ചു. നാല് ടോപ്പ് ഗ്രേഡുകളുടെ വില ഈ മാസം ആദ്യം കമ്പനി പ്രഖ്യാപിച്ചിരുന്നു. ജി.എ.ടി 2ഡബ്ല്യു.ഡി നിയോ ഡ്രൈവ് 15,54,000 രൂപ, എസ്.എ.ടി 2ഡബ്ല്യു.ഡി നിയോ ഡ്രൈവ് 13,48,000 രൂപ, വി.എം.ടി എ.ഡബ്ല്യു.ഡി നിയോ ഡ്രൈവ് 17,19,000 രൂപ, വി.എംടി 2ഡബ്ല്യു.ഡി നിയോ ഡ്രൈവ് 15,89,000 രൂപ, ജി.എം.ടി 2ഡബ്ല്യു.ഡി നിയോ ഡ്രൈവ് 14,34,000 രൂപ, എസ്.എം.ടി 2ഡബ്ല്യു.ഡി നിയോ ഡ്രൈവ് 12,28,000 രൂപ, ഇ.എം.ടി 2ഡബ്ല്യു.ഡി നിയോ ഡ്രൈവ് 10,48,000 രൂപ എന്നിങ്ങനെ ഇന്ത്യയിലുടനീളം ഒരേ വിലയില്‍ ലഭ്യമാകും.
1.5 ലിറ്റര്‍ കെ-സീരീസ് എന്‍ജിന്‍, ഫൈവ് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍, 2ഡബ്ല്യു.ഡി, എ.ഡബ്ല്യു.ഡി ഓപ്ഷനുകളുള്ള ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ എന്നിവയൊണു നിയോ ഡ്രൈവ് വകഭേദത്തെ വ്യത്യസ്തമാക്കുന്നത്. ഉപയോക്താക്കള്‍ക്ക് ഓണ്‍ലൈനായി www.toyotabharat.com/online-booking/ വഴിയും, അടുത്തുള്ള ടൊയോട്ട ഡീലര്‍ഷിപ്പ് സന്ദര്‍ശിച്ചും ടെയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ ബുക്ക് ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്കായി www.toyotabharat.com സന്ദര്‍ശിക്കുക.