പ്രവാസിസംഘം പയ്യോളി നാരായണൻ അനുസ്മരണം നടത്തി

പ്രവാസിസംഘം പയ്യോളി നാരായണൻ അനുസ്മരണം നടത്തി

കോഴിക്കോട്: കേരള പ്രവാസി സംഘം സ്ഥാപകനേതാവും ആക്റ്റിങ് സെക്രട്ടറിയുമായിരുന്ന പയ്യോളി നാരായണൻറെ പതിനൊന്നാം ചരമവാർഷികം പ്രവാസിസംഘം കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. കാലത്ത് പയ്യോളി നാരായണൻറെ തുറയൂരിലെ വീട്ടിലെത്തി പ്രവാസിസംഘം ജില്ലാ സംസ്ഥാന നേതാക്കൾ സ്മരണ പുതുക്കി. തുടർന്ന് കോഴിക്കോട് ജില്ലാ കമ്മറ്റി ഓഫീസിൽ നടന്ന അനുസ്മരണ സമ്മേളനം കേരള പ്രവാസിസംഘം സംസ്ഥാന പ്രസിഡണ്ട് ഗഫൂർ പി. ലില്ലിസ് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് കെ. സജീവ് കുമാർ അധ്യക്ഷനായി. വിദേശരാജ്യങ്ങളിൽ തൊഴിൽ തേടിപ്പോയ ലക്ഷക്കണക്കിന് സാധാരണക്കാരായ പ്രവാസികളുടെ ജീവൽപ്രശ്‌നങ്ങൾ കേന്ദ്ര സർക്കാരുകളുടെ ശ്രദ്ധയിലെത്തിക്കാനും പരിഹാരം കാണാനും അഹോരാത്രം പ്രവർത്തിച്ച നേതാവായിരുന്നു പയ്യോളി നാരായണൻ എന്ന് അനുസ്മരണ പ്രഭാഷണത്തിൽ നേതാക്കൾ അഭിപ്രായപ്പെട്ടു. സംസ്ഥാന ട്രഷറർ ബാദുഷ കടലുണ്ടി, വൈ: പ്രസിഡണ്ട് ഷാഫിജ പുലാക്കൽ, സംസ്ഥാനകമ്മറ്റി അംഗം സലിം മണാട്ട്, ജില്ലാ വൈ: പ്രസിഡണ്ട് പ്രകാശൻ പേരൊത്ത്, ജോ: സെക്രട്ടറിമാരായ ടി പി ഷിജിത്ത്, ഷംസീർ കാവിൽ, ജില്ലാ വനിതാവേദി പ്രസിഡണ്ട് സൈനബ സലിം, ജില്ലാ കമ്മറ്റി അംഗങ്ങളായ മൊയ്ദീൻ കോയ, വിമല നാരായണൻ സംസാരിച്ചു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *