മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിങ്: 19 കേസുകള്‍ തീര്‍പ്പാക്കി

മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിങ്: 19 കേസുകള്‍ തീര്‍പ്പാക്കി

കോഴിക്കോട്: സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിങ്ങില്‍ 19 കേസുകള്‍ തീര്‍പ്പാക്കി. ജുഡീഷ്യല്‍ അംഗം കെ.ബൈജുനാഥ് പരാതികള്‍ പരിഗണിച്ചു. 90 പരാതികളാണ് ലഭിച്ചത്. 71 പരാതികള്‍ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചു വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരേ രക്ഷിതാക്കളെയും ഉള്‍പ്പെടുത്തികൊണ്ടുള്ള ബോധവല്‍ക്കരണവും കര്‍ശന പരിശോധനയും നടപടികളും എടുക്കണം. എല്ലാ പോലിസ് സ്റ്റേഷനുകളിലും ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു. മാലിന്യ വിഷയുമായി ബന്ധപ്പെട്ടു നിരവധി മനുഷ്യാവകാശ ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള വിഷയങ്ങളില്‍ ജനങ്ങളില്‍ സാമൂഹിക ഉത്തരവാദിത്വം വളര്‍ത്തുക എന്നതാണ് ശാശ്വതമായ പരിഹാരമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 

Share

Leave a Reply

Your email address will not be published. Required fields are marked *