ഭരണഘടനയെ പുതുതലമുറ ആഴത്തില്‍ മനസ്സിലാക്കണം: സ്പീക്കര്‍ എ.എന്‍ ഷംസീര്‍

ഭരണഘടനയെ പുതുതലമുറ ആഴത്തില്‍ മനസ്സിലാക്കണം: സ്പീക്കര്‍ എ.എന്‍ ഷംസീര്‍

കോഴിക്കോട്: ഭരണഘടനയെ പുതുതലമുറ ആഴത്തില്‍ മനസിലാക്കണമെന്ന് നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍. പൊക്കുന്ന് ഗവ.ഗണപത് യു.പി സ്‌കൂളില്‍ സംഘടിപ്പിച്ച സ്വാതന്ത്ര്യ സമര ചരിത്രപ്രദര്‍ശനവും സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണഘടനയുമായി പുതുതലമുറയെ കൂടുതലടുപ്പിക്കാന്‍ ക്ലാസുകളും സെമിനാറുകളും സംഘടിപ്പിക്കാന്‍ ലക്ഷ്യമിടുന്നു. ചരിത്രത്തെ വക്രീകരിക്കാന്‍ ശ്രമിക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. ഇത്തരം നീക്കങ്ങളെ എതിര്‍ക്കണം. വിദ്യാലയം ഒരുക്കിയ പ്രദര്‍ശനം മാതൃകാപരമാണെന്നും അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും
അദ്ദേഹം പറഞ്ഞു.

ഡെപ്യൂട്ടി മേയര്‍ സി.പി മുസാഫര്‍ അഹമ്മദ് അധ്യക്ഷത വഹിച്ചു. എം.കെ മുനീര്‍ എം.എല്‍.എ മുഖ്യാതിഥിയായിരുന്നു. സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ അക്കാദമിക പ്രസക്തി എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. സെമിനാറിന്റെ ഉദ്ഘാടനം ഒളവണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.ശാരുതി ഉദ്ഘാടനം ചെയ്തു. വീഡിയോ പ്രദര്‍ശനം, സ്വാതന്ത്ര്യ സമര സോനാനികളുമായി കുട്ടികളുടെ അഭിമുഖം തുടങ്ങിയ പരിപാടികളും ഉണ്ടായിരുന്നു.

വാര്‍ഡ് കൗണ്‍സിലര്‍ സാഹിദ സുലൈമാന്‍, കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരായ ഈസ അഹമ്മദ്, എം.പി സുരേഷ്, ടി. റിനീഷ്, ഒളവണ്ണ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ വെള്ളരിക്കല്‍ മുസ്തഫ, പൂര്‍വ വിദ്യാര്‍ഥി സംഘടന സെക്രട്ടറി സി.പി മനോജ് കുമാര്‍, സിറ്റി ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ എം.ജയകൃഷ്ണന്‍, സ്റ്റാഫ് സെക്രട്ടറി സോജി.എന്‍, പ്രധാനാധ്യാപകന്‍ പി.റഷീദ്, പി.ടി.എ പ്രസിഡന്റ് ടി.പി മുനീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *