കുവൈറ്റ് സിറ്റി: കുവൈറ്റിലെ എന്‍ജിനീയറിങ് ഡിസൈനിങ് രംഗത്തെ കൂട്ടായ്മയായ ഫോക്കസ് കുവൈറ്റ് ഡിസൈനിങ് രംഗത്തെ പുതിയ സോഫ്റ്റ് വെയറുകള്‍ അംഗങ്ങളെ പരിശീലിപ്പിക്കുന്നതിന്റെ ഭാഗമായി ഒനിക്സ് ഇന്റര്‍ നാഷണലിന്റെ സഹകരണത്തോടെ റിവിറ്റ് ശില്പശാല സംഘടിപ്പിച്ചു. പ്രസിഡന്റ് സലിം രാജിന്റെ അധ്യക്ഷതയില്‍ അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്കൂളില്‍ കൂടിയ യോഗത്തില്‍ കാഡ് കണ്‍വീനര്‍ രതീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ഡാനിയേല്‍ തോമസ് സ്വാഗതവും ട്രഷറര്‍ സി.ഒ. കോശി നന്ദിയും പറഞ്ഞു. ഒമനിക്സില് നിന്നും തരകേഷ് , ആരതി, പ്രഭൂ, രതീഷ് കുമാര്‍ (ഫോക്കസ് )എന്നിവരും ക്ലാസുകള്‍ നയിച്ചു. വൈസ് പ്രസിഡന്റ് റെജികുമാര്‍, ജോ: സെക്രട്ടറി സുനില്‍ ജോര്‍ജ് , ജോ. ട്രഷറര്‍ ജേക്കബ്ബ് ജോണ്‍, കാഡ് ടീം അംഗങ്ങളായ സാം തോമസ്, സൗജേഷ് എന്നിവര്‍ നേതൃത്വം നല്കി.