കോഴിക്കോട്: പോപ്പുലര്‍ ഫ്രണ്ട് കേഡര്‍മാരെ ഒപ്പം നിര്‍ത്താന്‍ സി.പി.എമ്മും കോണ്‍ഗ്രസും മുസ്ലിംലീഗും മത്സരിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. പോപ്പുലര്‍ ഫ്രണ്ട് നിരോധനം മുന്നില്‍ കണ്ട് നിരോധനത്തിനെതിരേ സി.പി.എം ആദ്യം രംഗത്ത് വന്നത് പോപ്പുലര്‍ ഫ്രണ്ടുകാരെ തങ്ങളുടെ പാളയത്ത് എത്തിക്കാനായിരുന്നു. നിരോധനത്തെ സ്വാഗതം ചെയ്ത ലീഗ് ഇപ്പോള്‍ മലക്കം മറിയുകയാണ്. ആര്.എസ്.എസിനെയും നിരോധിക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വിലപിക്കുന്നതും പോപ്പുലര്‍ ഫ്രണ്ട് കേഡര്‍മാരെ ലക്ഷ്യം വെച്ചാണെന്ന് കെ.സുരേന്ദ്രന് പ്രസ്താവനയില്‍ പറഞ്ഞു.