കോന്നി: പത്തുവയസുകാരിയെ തുടര്‍ച്ചയായി പീഡിപ്പിച്ച കേസില്‍ കവിയൂര്‍ സ്വദേശിക്ക് 142 വര്‍ഷം ശിക്ഷ വിധിച്ച് പത്തനംതിട്ട പോക്‌സോ കോടതി. കവിയൂര്‍ ഇഞ്ചത്തടി പുലിയാലയില്‍ പി.ആര്‍ ആനന്ദനെ(41)യാണ് കോടതി റെക്കോര്‍ഡ് ശിക്ഷ വിധിച്ചത്. കൂടാതെ അഞ്ച് ലക്ഷം രൂപ പിഴയും അടക്കണം. പിഴ അടച്ചില്ലെങ്കില്‍ മൂന്ന് വര്‍ഷം കൂടി തടവനുഭവിക്കണം. ശിക്ഷ ഒരുമിച്ച് 60 വര്‍ഷം അനുഭവിച്ചാല്‍ മതി.
അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് കോടതി 1 (പ്രിന്‍സിപ്പില്‍ പോക്‌സോ കോടതി) ജഡ്ജി ജയകുമാര്‍ ജോണ്‍ ആണ് ശിക്ഷ വിധിച്ചത്. 2020 മുതലാണ് കുട്ടി പീഡനത്തിന് ഇരയായത്. കുട്ടിയുടെ പെരുമാറ്റത്തിലെ മാറ്റവും രാത്രികാലങ്ങളില്‍ കരയുന്നതും ശ്രദ്ധയില്‍പ്പെട്ട വീട്ടുകാര്‍ ചോദിച്ചപ്പോഴാണ് കുട്ടി പീഡനവിവരങ്ങള്‍ പറഞ്ഞത്. തിരുവല്ല പോലിസ് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 20നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.