ധ്യാനാത്മകം ചിത്രകലാ ക്യാമ്പ് സംഘടിപ്പിച്ചു

ധ്യാനാത്മകം ചിത്രകലാ ക്യാമ്പ് സംഘടിപ്പിച്ചു

തലശ്ശേരി: കേരള സ്‌കൂള്‍ ഓഫ് ആര്‍ട്‌സിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ധ്യാനാത്മകം ക്യാമ്പ് സ്വാമി പ്രേമാനന്ദ ശിവഗിരി മഠം ഉദ്ഘാടനം ചെയ്തു. കാരായി ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. അഡ്വ.സി.ടി സജിത്,സജിത് നാരായണന്‍ , സി.സോമന്‍ എന്നിവര്‍ സംസാരിച്ചു. ക്യാമ്പില്‍ വരച്ച ഗുരുവിന്റേയും ബുദ്ധന്റേയും ചിത്രങ്ങള്‍ സ്വാമി പ്രേമാനന്ദ , സജിത് നാരായണന് കൈമാറി. ക്യാമ്പില്‍ ചിത്രകാരന്‍മാരായ എബി.എന്‍ ജോസഫ്, സെല്‍വന്‍ മേലൂര്‍, പ്രദീപ് ചൊക്ലി, വിപിന്‍ദാസ്, പ്രശാന്ത് ഒളവിലം, ഷമില്‍കുമാര്‍ പി.വി, എ. സത്യനാഥ്, ബി.ടി.കെ അശോക്, രാകേഷ് പുന്നോല്‍, സുരേഷ് ബാബു പാനൂര്, വിനയഗോപാല്‍, എം.സി സജീവന്‍ , പ്രദീഷ് മേലൂര്‍, കെ.പി പ്രമോദ്, നിഷ ഭാസ്‌കരന്‍ എന്നിവര്‍ പങ്കെടുത്തു. ക്യാമ്പ് നാളെ സമാപിക്കും.

 

Share

Leave a Reply

Your email address will not be published. Required fields are marked *