കോഴിക്കോട്: ഷിറിന്‍ റെഫിയുടെ മൂന്നാമത് പെയിന്റിങ് എക്‌സിബിഷന്‍ നാളെ വൈകീട്ട് നാല് മണിക്ക് ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ പ്രശസ്ത ചിത്രകാരി കബിതാ മുഖോപാധ്യായ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന പരിപാടിയില്‍ സ്മൃതി പരുത്തിക്കാട് (മീഡിയാ വണ്‍ സീനിയര്‍ കോ-ഓര്‍ഡിനേറ്റിങ് എഡിറ്റര്‍), ഫിറോസ് കുന്നംപറമ്പില്‍ (സോഷ്യല്‍ സര്‍വീസ്), കമാല്‍ വരദൂര്‍ (എഡിറ്റര്‍, ചന്ദ്രിക ദിനപത്രം), ഫിറോസ്ഖാന്‍ (പ്രസിഡന്റ്, പ്രസ്‌ക്ലബ്, കോഴിക്കോട്), ജോഷ്വ ( ചീഫ് ന്യൂസ് എഡിറ്റര്‍, മലയാള മനോരമ), കെ.എ സെബാസ്റ്റ്യന്‍, (പ്രിന്‍സിപ്പാള്‍, യൂണിവേഴ്‌സല്‍ ആര്‍ട്‌സ്), നവാസ് പൂനൂര്‍ (ഡയരക്ടര്‍, സുപ്രഭാതം ദിനപത്രം), പോള്‍ കല്ലാനോട് (ചിത്രകാരന്‍) എന്നിവര്‍ സംബന്ധിക്കും. അക്രിലിക്, ഓയില്‍ എന്നിവയില്‍ തീര്‍ത്ത 65ല്‍പരം ചിത്രങ്ങളാണ് പ്രദര്‍നത്തിലുള്ളത്. നാളെ മുതല്‍ ആറ് വരെയാണ് പ്രദര്‍ശനം. ഇന്റീരിയര്‍ ഡിസൈനറായ ഷിറിന്‍ റെഫി ചന്ദ്രിക മുന്‍ എഡിറ്റര്‍ സി.കെ താനൂരിന്റെ മകളാണ്. ഭര്‍ത്താവ് ബിസിനസുകാരനായ കെ.എ റഫീഖ്. വാര്‍ത്താസമ്മേളനത്തില്‍ ഷിറിന്‍ റെഫി, നവാസ് പൂനൂര്‍, സലിം കുരിക്കളകത്ത്, കെ.എ റഫീഖ് എന്നിവര്‍ പങ്കെടുത്തു.