കോഴിക്കോട്: വിശുദ്ധ ഖുര്‍ആന്‍ വ്യാഖ്യാനങ്ങളെ കുറിച്ചുള്ള ഗവേഷണ പഠനങ്ങള്‍ക്കായി മലപ്പുറം ജില്ലയിലെ മുണ്ടക്കുളത്ത് മുഹമ്മദലി ശിഹാബ്തങ്ങളുടെ നാമധേയത്തില്‍ സ്ഥാപിതമാകുന്ന ഇന്റര്‍നാഷണല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ തഫ്‌സീല്‍ അല്‍ഖുര്‍ആന്‍ (ഇരിതാഖ്) സംഘടിപ്പിക്കുന്ന സംസ്ഥാനതല കോണ്‍ക്ലേവ് മൂന്നിന് 9.30ന് ടൗണ്‍ഹാളില്‍ വച്ച് നടക്കും. ‘വിശുദ്ധ ഖുര്‍ആന്‍ ഉല്‍കൃഷ്ട സമൂഹ നിര്‍മിതിക്ക്’ എന്ന പ്രമേയത്തില്‍ നടക്കുന്ന കോണ്‍ക്ലേവ് ഇരിതാഖ് ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഡയരക്ടര്‍ ഇന്‍ ചീഫ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. ഇരിതാഖ് ഫാമിലി പ്രഖ്യാപനം സമസ്ത ജനറല്‍ സെക്രട്ടറി കെ.ആലിക്കുട്ടി മുസ്ലിയാര്‍ നിര്‍വഹിക്കും. എന്‍.കെ പ്രേമചന്ദ്രന്‍ എം.പി വിശിഷ്ടാതിഥിയാകും. എം.ടി അബ്ദുല്ല മുസ്ലിയാര്‍ അനുഗ്രഹ പ്രഭാഷണവും ഇരിതാഖ് ഷെഡ്യൂല്‍ ലോഞ്ചിങ് പി.കെ കുഞ്ഞാലിക്കുട്ടിയും നിര്‍വഹിക്കും.
കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയ ജമലുല്ലൈലി ഇരിതാഖ് ജില്ലാ കോണ്‍ക്ലേവുകള്‍ പ്രഖ്യാപിക്കും. അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്് പ്രമേയഭാഷണവും ജെന്‍ഡര്‍ ന്യൂട്രാലിറ്റി എന്ന വിഷയത്തില്‍ സത്താര്‍ പന്തല്ലൂര്‍ പ്രഭാഷണവും നടത്തും. സയ്യിദ് മാനു തങ്ങള്‍, ഉമര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, ഉസ്മാന്‍ ഫൈസി, അബ്ദുല്‍ ഗഫൂര്‍ ദാരിമി മുണ്ടക്കുളം, എം.സി മായിന്‍ഹാജി, മൊയ്തീന്‍ ഫൈസി പുത്തനഴി, നാസര്‍ ഫൈസി കൂടത്തായി, ബഷീര്‍ ഫൈസി ദേശമംഗലം, കെ.സി അബൂബക്കര്‍ ദാരിമി, മുസ്തഫ മുണ്ടുപാറ, പി.എ ജബ്ബാര്‍ ഹാജി, എ.കെ അലവിക്കുട്ടി ഒളവട്ടൂര്‍, ഒ.പി അഷ്‌റഫ് സംസാരക്കും. 2023 മധ്യത്തോടെ പൂര്‍ണമായി പ്രവര്‍ത്തന സജ്ജമാകുന്ന ഇരിതാഖിനെ പൊതുസമൂഹത്തിന് പരിചയപ്പെടുത്താന്‍ വേണ്ടി ആറുമാസത്തെ കാംപയിന്‍ ഉദ്ഘാടനവും ജില്ലാതല കോണ്‍ക്ലവുകളുടെ പ്രഖ്യാവനവും ചടങ്ങില്‍ നടക്കും. വാര്‍ത്താസമ്മേളനത്തില്‍ ഉമര്‍ ഫൈസി മുക്കം, അബ്ദുല്‍ ഗഫൂര്‍ ദാരിമി മുണ്ടക്കുളം, ഒ.പി അഷ്‌റഫ്, ഖാലിദ് പോത്തെട്ടിപ്പാറ, മുഹമ്മദ് അസ്ലം ജലാലി എന്നിവര്‍ പങ്കെടുത്തു.