അല്‍ മൗലിദുല്‍ അക്ബര്‍: മര്‍കസ് പ്രവാചക പ്രകീര്‍ത്തന സംഗമം നാളെ

അല്‍ മൗലിദുല്‍ അക്ബര്‍: മര്‍കസ് പ്രവാചക പ്രകീര്‍ത്തന സംഗമം നാളെ

കോഴിക്കോട്: മര്‍കസ് അല്‍മഹബ്ബ മീലാദ് കാമ്പയിനോടനുബന്ധിച്ച് വര്‍ഷംതോറും സംഘടിപ്പിക്കുന്ന അല്‍ മൗലിദുല്‍ അക്ബര്‍ തിരുനബി പ്രകീര്‍ത്തന സംഗമം മൂന്നിന് നടക്കും. സുബ്ഹ് നിസ്‌കാരാനന്തരം മര്‍കസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ആരംഭിക്കുന്ന സംഗമം രാവിലെ 8:30 ന് സമാപിക്കും. 2011 മുതല്‍ എല്ലാ റബീഉല്‍ അവ്വല്‍ ആദ്യ തിങ്കളാഴ്ചയും നടന്നുവരുന്ന അല്‍ മൗലിദുല്‍ അക്ബറില്‍ സംബന്ധിക്കുന്നതിനായി രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് പേരാണ് മര്‍കസില്‍ സംഗമിക്കാറുള്ളത്.

മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിക്കും. കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ സ്‌നേഹ പ്രഭാഷണം നടത്തും. സയ്യിദ് അബ്ദുല്‍ ഫത്താഹ് അഹ്ദല്‍ അവേലം, സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തനൂര്‍, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, സയ്യിദ് അബ്ദുസ്വബൂര്‍ ബാഹസന്‍ അവേലം, എ.പി മുഹമ്മദ് മുസ്ലിയാര്‍ കാന്തപുരം, സി.മുഹമ്മദ് ഫൈസി, കെ.കെ അഹ്മദ് കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ, വി.പി.എം ഫൈസി വില്യാപള്ളി, സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി, ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി പ്രകീര്‍ത്തന സദസ്സിന് നേതൃത്വം നല്‍കും. മസ്ജിദുല്‍ ഹാമിലി ഇമാം സൈനുല്‍ ആബിദ് സഖാഫിയും സംഘവും ബുര്‍ദ, മൗലിദുകള്‍ പാരായണം ചെയ്യും. മര്‍കസ് ഔദ്യോഗിക യൂടൂബ് ചാനല്‍ വഴി പരിപാടികള്‍ തത്സമയം സംപ്രേഷണം ചെയ്യും.

 

Share

Leave a Reply

Your email address will not be published. Required fields are marked *