ന്യൂഡല്‍ഹി: ആറു മാസത്തേക്ക് അഫ്‌സ്പ നീട്ടി കേന്ദ്രസര്‍ക്കാര്‍. അരുണാചലിലും നാഗാലാന്‍ഡിലുമാണ് അഫ്‌സ്പ ആറു മാസത്തേക്ക് പ്രാബല്യത്തിലുണ്ടാവുക. ഒക്ടോബര്‍ ഒന്ന് മുതല്‍ അടുത്തവര്‍ഷം മാര്‍ച്ച് 30 വരെയാണ് നീട്ടിയത്. നാഗാലാന്‍ഡിലെ ഒന്‍പത് ജില്ലകളിലും അരുണാചാല്‍ പ്രദേശിലെ മൂന്ന് ജില്ലകളിലുമാണ് അഫ്‌സ്പയുടെ കാലാവധി നീട്ടിയത്.
സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന 1958ലെ നിയമമാണ് ‘ അഫ്‌സ്പ’ അഥവാ ‘ ആംഡ് ഫോഴ്‌സസ് സ്‌പെഷ്യല്‍ പവേഴ്‌സ് ആക്ട്’. മുന്‍കൂര്‍ വാറന്റില്ലാതെ പരിശോധന നടത്താനും ആരെയും അറസ്റ്റ് ചെയ്യാനും സായുധ സേനക്ക് അധികാരം നല്‍കുന്നതാണ് ഈ നിയമം.
ജില്ലകളെ പ്രശ്‌നബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചതായും സുരക്ഷ കണക്കിലെടുത്താണ് അഫ്‌സ്പ നീട്ടിയതെന്നുമാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ വിജ്ഞാപനത്തില്‍ പറയുന്നത്.