കോഴിക്കോട്: ഹൃദയ സംബന്ധമായ അത്യാഹിത സാഹചര്യങ്ങളില്‍ സി.പി.ആര്‍ നല്‍കാന്‍ സഹായിക്കുന്ന എ.ഇ.ഡി മെഷീന്‍ (ഓട്ടോമേറ്റഡ് എക്സ്റ്റേണല്‍ ഡീഫൈബ്രിലേറ്റര്‍) ഹൈലൈറ്റ് മാളിന് കൈമാറി ആസ്റ്റര്‍ മിംസ്. ലോക ഹൃദയ ദിനത്തോട് അനുബന്ധിച്ചാണ് പുതിയ പദ്ധതി. ഇതിനൊപ്പം പൊതുജനങ്ങള്‍ക്ക് പ്രഥമ ശുശ്രുഷാ പരിശീലനവും നല്‍കി. ഹൈലൈറ്റ് മാളില്‍ വച്ച് നടന്ന പരിപാടി ആസ്റ്റര്‍ മിംസ് ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.സല്‍മാന്‍ സലാഹുദ്ദീന്‍ ഉദ്ഘാടനം ചെയ്തു.
പൊതു സ്ഥലങ്ങളില്‍ വച്ച് ഹാര്‍ട്ട് അറ്റാക്ക് വരുന്ന സാഹചര്യങ്ങളില്‍ അവലംബിക്കേണ്ട മാര്‍ഗങ്ങളും നിലച്ച് പോയ ഹൃദയത്തെ തിരിച്ച് പ്രവര്‍ത്തനക്ഷമമാക്കാന്‍ സഹായിക്കുന്ന ഉപകരണമായ എ.ഇ.ഡി മെഷീന്‍ പ്രവര്‍ത്തിപ്പിക്കേണ്ട രീതി പരിശീലിപ്പിക്കുകയും ചെയ്തു. കൃത്യമായി സി.പി.ആര്‍ നിര്‍വഹിച്ച ഇരുപത്തിയഞ്ചോളം പേര്‍ക്ക് സൗജന്യഹാര്‍ട്ട് ചെക്കപ്പ് കൂപ്പണ്‍ നല്‍കുകയും ചെയ്തു. പരിപാടിയുടെ ഭാഗമായി റിതം ഓഫ് ആര്‍ട്ട് മ്യൂസിക്കല്‍ ഇവന്റ്, ഹാന്‍ഡ് ഒണ്‍ലി സി.പി.ആര്‍ ട്രെയിനിങ് വിത്ത് മ്യൂസിക് പരിപാടികള്‍ നടത്തി. ചടങ്ങില്‍ ആസ്റ്റര്‍ മിംസ് സി.ഒ.ഒ ലുക്മാന്‍ പൊന്മാടത്ത്, ആസ്റ്റര്‍ മിംസ് കാര്‍ഡിയോളജി വിഭാഗം ഡോക്ടര്‍മാരായ ഡോ. അനില്‍ സലീം, ഡോ.സുധീപ് കോശി കുര്യന്‍, ഡോ. ബിജോയ്.കെ, എ.ജി.എം ഓപ്പറേഷന്‍സ് ഡോ.പ്രവിത തുടങ്ങിയവര്‍ പങ്കെടുത്തു.