സി.എച്ച് ഗംഗാധരനെ മയ്യഴി അനുസ്മരിച്ചു

സി.എച്ച് ഗംഗാധരനെ മയ്യഴി അനുസ്മരിച്ചു

മാഹി: മയ്യഴിയുടെ ചരിത്രകാരനും പ്രമുഖ മാധ്യമ പ്രവര്‍ത്തകനുമായിരുന്ന സി.എച്ച് ഗംഗാധരന്റെ ഓര്‍മ ദിനത്തില്‍ നടന്ന അനുസ്മരണ ചടങ്ങ് മാഹി പ്രസ് ക്ലബ് ഓഡിറ്റോറിയത്തില്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ പി.പി.ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മാഹി പ്രസ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് കെ.വി ഹരീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. അഡ്വ.പി.കെ രവീന്ദ്രന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ചാലക്കര പുരുഷു, വിവിധ സാംസ്‌കാരിക സാമൂഹ്യ പ്രവര്‍ത്തകരായ സി.കെ രാജലക്ഷ്മി, ഇ.കെ റഫീഖ്, ഐ.അരവിന്ദന്‍ , പി.വി ചന്ദ്രദാസ്, നളിനി ചാത്തു, എം.ശ്രീജയന്‍ , എം.എ കൃഷ്ണന്‍, സോമന്‍ മാഹി തുടങ്ങിയവര്‍ സംസാരിച്ചു. സത്യന്‍ കുനിയില്‍ സ്വാഗതവും, പി.കെ.സജീവന്‍ നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *