തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശശി തരൂര്‍ പത്രിക പിന്‍വലിക്കണമെന്ന് ലോകസഭാംഗം കൊടിക്കുന്നില്‍ സുരേഷ്. രണ്ടു പേരെയും താരതമ്യം ചെയ്യുമ്പോള്‍ എന്തുകൊണ്ടും യോഗ്യന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണെന്നും കോണ്‍ഗ്രസ്സിന്റെ ദളിത് മുഖമാണ് ഖാര്‍ഗെയെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.
പാര്‍ട്ടിയെ നയിക്കാന്‍ കഴിയുന്ന സംഘടനാപാടവം, പരിചയം, പ്രവര്‍ക്കരുമായുള്ള ബന്ധം, അനുഭവസമ്പത്ത് ഇവയൊക്കെയണ് കോണ്‍ഗ്രസ്സിന്റെ ദേശീയ അധ്യക്ഷനെ നിര്‍ണയിക്കുന്ന മാനദണ്ഡം. ഇവിടെ മലയാളിയെന്നോ ഉത്തരേന്ത്യക്കാരനെന്നോ വ്യത്യാസമില്ല. ഔദ്യോഗിക പിന്തുണ ഖാര്‍ഗെയ്ക്ക് തന്നെയായിരിക്കുമെന്നും കൊടിക്കുന്നില്‍ വ്യക്തമാക്കി. ജഗ്ജീവന്‍ റാമിന് ശേഷം കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് ആദ്യമായി ഒരു ദളിത് വിഭാഗത്തില്‍പ്പെട്ടയാള്‍ വരാന്‍ പോവുകയാണ്. ഈ സാഹചര്യത്തില്‍ തരൂര്‍ മത്സരരംഗത്ത് നിന്ന് പിന്‍മാറണമെന്നാണ് ആഭ്യര്‍ത്ഥനയെന്നും സുരേഷ് പറഞ്ഞു.