വിമുക്ത സൈനിക സെക്യൂരിറ്റിക്കാരെ ആക്രമിച്ച സംഭവം: രണ്ടാംഘട്ട സമരം ഇന്നുമുതല്‍

വിമുക്ത സൈനിക സെക്യൂരിറ്റിക്കാരെ ആക്രമിച്ച സംഭവം: രണ്ടാംഘട്ട സമരം ഇന്നുമുതല്‍

കോഴിക്കോട്: മെഡിക്കല്‍ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരായ വിമുക്ത സൈനികരെ  ആക്രമിച്ചതിനെതിരേയും മര്‍ദനമേറ്റ വിമുക്ത സൈനികര്‍ക്ക് സൗജന്യ ചികിത്സാ സഹായവും നിയമ സഹായവും നല്‍കണമെന്നും ആവശ്യപ്പെട്ടുക്കൊണ്ട് കേരള സ്‌റ്റേറ്റ് എക്‌സ് സര്‍വീസസ് ലീഗിന്റെ നേതൃത്വത്തില്‍ രണ്ടാംഘട്ട സമരം ഇന്ന് മുതല്‍ സംസ്ഥാനതലത്തില്‍ ആരംഭിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നിലവില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധം നടന്നുകൊണ്ടിരിക്കുകയാണ്. ഗുണ്ടാ അഴിഞ്ഞാട്ടത്തിനെതിരേ പോലിസിന്റെ ഭാഗത്തുനിന്ന് ശക്തമായ നടപടികള്‍ സ്വീകരിക്കണം. ആക്രമണത്തില്‍ പങ്കെടുത്ത മുഴുവന്‍ പ്രതികളേയും
അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടുക്കൊണ്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.

രണ്ടാംഘട്ട സമരത്തിന്റെ മുന്നോടിയായി സംഘടനയുടെ എല്ലാ ജില്ലകളിലേയും ഘടകങ്ങളുടെ നേതൃത്വത്തില്‍ എല്ലാ വിമുക്ത സൈനികരുടേയും അവരുടെ കുടുംബാംഗങ്ങളുടേയും പങ്കാളിത്തത്തോടെ അവരുടെ പ്രദേശങ്ങളിലെ പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ ഇന്ന് വൈകീട്ട് 6നും 6.30നും ഇടയില്‍ ബാനറുകള്‍ ഉയര്‍ത്തി, മെഴുകുത്തിരി കത്തിച്ച് പ്രതിഷേധിക്കും. 15ന് കിഡ്‌സണ്‍ കോര്‍ണറില്‍ ധര്‍ണ നടത്തുമെന്നവര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ലെഫ്.കേണല്‍ ജയദേവന്‍, പ്രകാശന്‍.പി, ജയരാജന്‍.പി, സി.പി ദേവന്‍, ബാലന്‍ നായര്‍,   അജിത്കുമാര്‍ ഇളയിടത്ത്‌ എന്നിവര്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *