ലഹരി വിരുദ്ധ പോരാട്ടങ്ങള്‍ക്ക് വിദ്യാര്‍ഥി യുവജനങ്ങള്‍ നേതൃത്വം നല്‍കണം: ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

ലഹരി വിരുദ്ധ പോരാട്ടങ്ങള്‍ക്ക് വിദ്യാര്‍ഥി യുവജനങ്ങള്‍ നേതൃത്വം നല്‍കണം: ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

അരിക്കുളം: ലഹരി വിരുദ്ധ പോരാട്ടങ്ങള്‍ക് വിദ്യാര്‍ഥി യുവജനങ്ങള്‍ നേതൃത്വം നല്‍കണമെന്ന്
ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കോഴിക്കോട് ജില്ലാ സെക്രട്ടറി മുജാഹിദ് മേപ്പയ്യൂര്‍ പറഞ്ഞു. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കെ.പി.എം.എസ്.എം സ്‌കൂള്‍ യൂണിറ്റ് കമ്മിറ്റിയുടെ നേതൃതത്തില്‍ സംഘടിപ്പിച്ച ലഹരി വിരുദ്ധ പ്രതിജ്ഞ സദസ്സ് ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാര്‍ഥികള്‍ ലഹരിക്ക് അടിമപ്പെട്ട് പോവുന്ന സാഹചര്യം ഇല്ലാതാക്കാന്‍ രക്ഷിതാക്കളും അധ്യാപകരും സദാ ജാഗ്രതയിലായിരിക്കണമെന്ന് പരിപാടിക്ക് ആശംസ നേര്‍ന്ന് സംസാരിച്ച ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ലാ സെക്രട്ടറിയേറ്റ് അംഗം മുബഷിര്‍ ചെറുവണ്ണൂര്‍ അഭിപ്രായപ്പെട്ടു.സ്‌കൂള്‍ പരിസരത്ത് നടന്ന പരിപാടിയില്‍ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പേരാമ്പ്ര മണ്ഡലം കണ്‍വീനര്‍ മുഹമ്മദലി ഊട്ടേരി, കെ.പി.എം.എസ്.എം സ്‌കൂള്‍ യൂണിറ്റ് പ്രസിഡന്റ് അമന്‍ തമീം എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ വിദ്യാര്‍ഥി നിസ നിസാര്‍ പ്രതിജ്ഞ ചെല്ലി കൊടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *