കോഴിക്കോട്: അലി മണിക്ഫാന്‍ കൂടുതല്‍ പറഞ്ഞ ഇസ്‌ലാമിലെ ഗോളശാസ്ത്രം, ഹിജ്‌റ കലണ്ടര്‍, കാലഗണന എന്നിവയെക്കുറിച്ച് സമൂഹം കൂടുതല്‍ ചര്‍ച്ച ചെയ്യണമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. സദറുദ്ദീന്‍ വാഴക്കാട് രചിച്ച ‘അലി മണിക് ഫാന്‍ കണ്ടുപിടുത്തങ്ങളുടെ കപ്പിത്താന്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മണിക്ഫാനെക്കുറിച്ചുള്ള പുസ്തകത്തിന്റെ ഹൃദയവും ഈ വിഷയങ്ങളിലുള്ള അധ്യായങ്ങളാണ്. സങ്കീര്‍ണതകളുടെ വര്‍ത്തമാന കാലഘട്ടത്തില്‍ സമൂഹത്തിലെ ഒരു പ്രകാശഗോപുരമാണ് അലി മണിക്ക് ഫാന്‍. പുതിയ ലോകത്തിന്റെ ബഹളത്തില്‍ മുങ്ങാത്ത നിഷ്‌കളങ്കനായ വ്യക്തിത്വമാണ് അദ്ദേഹം. പ്രദര്‍ശന പകരതപ്രകടിപ്പിക്കാത്തതു കൊണ്ട് സമൂഹം വേണ്ടത്ര ശ്രദ്ധിക്കാതെ പോകുകയായിരുന്നു അദ്ദേഹത്തെ. ജീവിതത്തില്‍ ഉടനീളം അന്വേഷണ ത്വര, ലാളിത്യം എന്നിവ കാത്തുസൂക്ഷിച്ച വ്യക്തിയായിരുന്നു അദ്ദേഹം.
ദൈവത്തിന്റെ സൃഷ്ടി വൈഭവത്തെക്കുറിച്ച് നമ്മെ ചിന്തിപ്പിക്കുവാന്‍ അദ്ദേഹത്തെക്കുറിച്ച് വായിക്കുമ്പോള്‍ തോന്നുമെന്നും ഇ.ടി കൂട്ടിച്ചേര്‍ത്തു. ആര്‍ക്കിടെക്റ്റ് ഡോ.ജി.ശങ്കര്‍ പുസ്തകം ഏറ്റുവാങ്ങി. ആര്‍ക്കിടെക്റ്റുകളെ പോലും വിസ്മയിപ്പിച്ച ശാസ്ത്രജ്ഞനാണ് മണിക്ഫാനെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു, ബാലിയില്‍ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജയന്ത് ഗാംഗുലി, ഡോ.പി.കെ അബ്ദുര്‍ റസാഖ് സുല്ലമി, ഡോ. നഹാസ് മാള, ഡോ. ഐ.പി.അബ്ദുസ്സലാം, ഡോ. സുബൈര്‍ ഹുദവി, കെ.കെ. സുഹൈല്‍, ഡോ. കോയക്കുട്ടി ഫാറൂഖി, ഡോ.പി.എം.അബൂബക്കര്‍, ഡോ. പുത്തൂര്‍ മുസ്തഫ, സദറുദ്ദീന്‍ വാഴക്കാട് എന്നിവര്‍ പ്രസംഗിച്ചു.