ന്യൂഡല്‍ഹി: ശശിതരൂര്‍ എം.പി പ്രകടന പത്രികയെ ചൊല്ലി വിവാദം. പ്രകടന പത്രികയില്‍ ഇന്ത്യയുടെ ഭൂപടം തെറ്റായി കാണിച്ചുവെന്നാണ് ബി.ജെ.പിയുടെ ആരോപണം. കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് പുറത്തിറക്കിയ പ്രകടന പത്രികയിലാണ് ഭൂപടം തെറ്റായി കാണിച്ചത്.
ജമ്മു കശ്മീരിന്റെയും ലഡാക്കിന്റെയും ചില ഭാഗങ്ങള്‍ ഒഴിവാക്കിയ ഇന്ത്യയുടെ തെറ്റായ ഭൂപടമാണ് പ്രസിദ്ധീകരിച്ചത്. ഇത് വിവാദമായപ്പോള്‍ തിരുത്തലുകള്‍ വരുത്തിയെന്ന് ബി.ജെ.പി നേതാക്കള്‍ ചൂണ്ടിക്കാട്ടി.
രാഹുല്‍ ഗാന്ധി ഇന്ത്യയെ ഒന്നിപ്പിക്കാന്‍ ഭാരത് ജോഡോ യാത്ര നടത്തുമ്പോള്‍ കോണ്‍ഗ്രസ്സിന്റെ അധ്യക്ഷനാകാന്‍ പോകുന്നയാള്‍ ഇന്ത്യയെ ശിഥിലമാക്കാന്‍ ആഗ്രഹിക്കുകയാണെന്ന് ബി.ജെ.പി നേതാവ് അമിത് മാളവ്യ ആരോപിച്ചു.