കോഴിക്കോട്: ജി.എം.സി ഓര്‍ത്തോ ഫൗണ്ടേഷന്‍ ഹോസ്പിറ്റലില്‍ സൗജന്യ സമ്പൂര്‍ണ സന്ധി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ക്യാമ്പ് ഒക്ടോബര്‍ രണ്ടിന് നടത്തും. ഇന്‍ഡോ കൊറിയന്‍ ഓര്‍ത്തോപീഡിക് ഫൗണ്ടേഷന്റേയും പ്രൊഫ. പി.കെ സുരേന്ദ്രന്‍ മെമ്മോറിയല്‍ എജ്യുക്കേഷന്‍ ഫൗണ്ടേഷന്റേയും ആഭിമുഖ്യത്തില്‍ നടക്കുന്ന 27ാമത് വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ചാണ് ക്യാമ്പ് നടത്തുന്നത്.
കൊറിയന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള പ്രൊഫ. യെ യോന്‍ വോന്‍ സമ്മേളനം വെബിനാറായി ഉദ്ഘാടനം ചെയ്യും. നിന്നും എസ്.എസ് മോഹന്‍ന്തി ( ബോംബെ കെ.ഇ.എം പോസ്പിറ്റല്‍) മുഖ്യപ്രഭാഷണവും പ്രൊഫ. സാമുവല്‍ ചിത്തരഞ്ജന്‍ (വെല്ലൂര്‍ സി.എം.എസ് ഹോസ്പിറ്റല്‍) തുടര്‍ വിദ്യാഭ്യാസ പരിപാടി ഉദ്ഘാടനം ചെയ്യും. പ്രൊഫ. ഡോ. ഗോപിനാഥന്‍, ഡോ. സിബിന്‍ സുരേന്ദ്രന്‍, ഡോ. മുഹമ്മദ് ഫാസില്‍, ഡോ. ധനശേഖര്‍ രാജ, ഡോ. വി.കെ രാജന്‍, ഡോ. സന്ദീപ് വിജയന്‍, ഡോ. രാജു, ഡോ. അന്‍വര്‍, ഡോ. അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ പ്രഭാഷണം നടത്തും. സംസ്ഥാനത്ത് നിന്നുള്ള 200ല്‍ അധികം ഡോക്ടര്‍മാര്‍ സമ്മേളനത്തില്‍ സംബന്ധിക്കും. സമ്മേളനം രാവിലെ 8.30 മുതല്‍ ആരംഭിച്ച് 5.30ന് സമാപിക്കും.
കാല്‍മുട്ടിനുള്ള സമ്പൂര്‍ണ സന്ധി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ക്യാമ്പില്‍ തിരഞ്ഞെടുക്കപ്പെട്ട ആറ് രോഗികള്‍ക്ക് സൗജന്യമായി ചെയ്ത് നല്‍കും. ഡോ. സന്ദീപ് വിജയന്‍ ( മണിപ്പാല്‍ കെ.എം.സി യൂണിവേഴ്‌സിറ്റി), ഡോ. അനില്‍ ഉമ്മന്‍(സി.എം.സി വെല്ലൂര്‍ യൂണിവേഴ്‌സിറ്റി) എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. വാര്‍ത്താസമ്മേളനത്തില്‍ ജി.എം.സി ഓര്‍ത്തോ ഫൗണ്ടേഷന്‍ ഹോസ്പിറ്റല്‍ ഓര്‍ത്തോ വിഭാഗം മേധാവി ഡോ. ഗോപിനാഥന്‍.പി, ഡോ.നിഖില്‍, ഡോ.മുഹമ്മദ് ഫാസില്‍ എന്നിവര്‍ പങ്കെടുത്തു.