തിരുവനന്തപുരം: എ.ഐ.സി.സി അധ്യക്ഷ തെരഞ്ഞെടുപ്പ് ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പ് നടക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി. തന്റെ പിന്തുണ സംബന്ധിച്ച തീരുമാനം സ്ഥാനാര്‍ഥിത്വത്തില്‍ വ്യക്തത വന്നതിന് ശേഷം പറയുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
തരൂര്‍ മല്‍സരിക്കുകയാണെങ്കില്‍ മനസാക്ഷി വോട്ട് ചെയ്യാന്‍ പറയുമെന്ന് നേരത്തെ കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, കെ.മുരളീധരനും കൊടിക്കുന്നില്‍ സുരേഷും തരൂരിനെതിരേ രംഗത്തെത്തിയിരുന്നു. ഗാന്ധി കുടുബം നിശ്ചയിക്കുന്ന ആളെ പിന്തുണക്കുമെന്നാണ് കെ.മുരളീധരനും കൊടിക്കുന്നില്‍ സുരേഷും വ്യക്തമാക്കിയത്.