കോഴിക്കോട്: കെട്ടിട നിര്‍മാണ രംഗത്ത് മികച്ച ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്ന കോണ്‍കോര്‍ഡ് എന്റര്‍ പ്രൈസസിന്റെ ഹെഡ്ഓഫിസായ കോണ്‍കോര്‍ഡ് എന്‍ക്ലേവിന്റെ ഉദ്ഘാടനം നാളെ(ശനി) വൈകീട്ട് 4.30ന് മേത്തോട്ട്താഴത്ത് നടക്കുമെന്ന് മാനേജിങ് ഡയരക്ടര്‍ പ്രേംകിഷന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ലത സി.എന്‍ ഉദ്ഘാടനം നിര്‍വഹിക്കും. എബ്‌കോ നാഷണല്‍ ഡിസ്‌പ്ലേ സെന്റര്‍ ഉദ്ഘാടനം എബ്‌കോ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയരക്ടര്‍ രാജേഷ് നായര്‍ നിര്‍വഹിക്കും. 1972ല്‍ കെ.കെ മേനോനാണ് കോണ്‍കോര്‍ഡ് എന്റര്‍പ്രൈസസ് എന്ന പേരില്‍ സ്ഥാപനം ആരംഭിച്ചത്.
വാട്ടര്‍ പ്രൂഫിങ് കെമിക്കല്‍സുമായി ബന്ധപ്പെട്ട് ആരംഭിച്ച സ്ഥാപനം 1987ല്‍ കെ.കെ മോനോന്റെ മകന്‍ പ്രേമചന്ദ്രന്റെ നേതൃത്വത്തില്‍ ഫര്‍ണിച്ചര്‍ ഹാര്‍ഡ് വെയേര്‍സിന്റെ (ഫര്‍ണിച്ചര്‍ ഫിറ്റിങ്‌സ് ആന്‍ഡ് ഫര്‍ണിച്ചര്‍ ആക്‌സസറീസ്) മൊത്തവിതരണത്തിലേക്ക് മാറുകയും 2006ല്‍ പ്രേമചന്ദ്രന്റെ വിയേഗത്തോടെ മകനായ പ്രേംകിഷന്‍ സ്ഥാപനത്തിന്റെ ചുമതല ഏറ്റെടുത്തു.
തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലെ എബ്‌കോയുടെ മൊത്തവിതരണക്കാരാണ് കോണ്‍കോര്‍ഡ് എന്റര്‍പ്രൈസസ്. കേരളത്തിലെ കെട്ടിട നിര്‍മാണ രംഗത്ത് മികച്ച ഉല്‍പ്പന്നങ്ങള്‍ നല്‍കുന്ന സ്ഥാപനമാണ് കോണ്‍കോര്‍ഡ് എന്റര്‍പ്രൈസെന്ന് അദ്ദേഹം പറഞ്ഞു. ബില്‍ഡിങ് രംഗത്ത് മികച്ച ഇന്റീരിയര്‍ ഡിസൈനിങ്‌സും മാനുഫാക്ച്ചറിങ്ങിനും വേണ്ടി 2016ല്‍ കോണ്‍കോര്‍ഡ് ഡിസൈന്‍ സ്റ്റുഡിയോയും ആരംഭിച്ചിട്ടുണ്ട്. 1000ത്തോളം സംതൃപ്തരായ ഉപഭോക്താക്കള്‍ കോണ്‍കോര്‍ഡ് ഡിസൈന്‍ സ്റ്റുഡിയോക്കുണ്ട്. മുന്നൂറില്‍പരം സ്‌കില്‍ഡ് വര്‍ക്കേഴ്‌സും പ്രതിഭാധനരായ ആര്‍ക്കിടെക്‌സും ഡിസൈനേഴ്‌സും പ്രോജക്ട് മാനേജര്‍മാരും അടങ്ങുന്ന ടീം കസ്റ്റമര്‍ക്ക് ഏറെ പ്രയോജനപ്പെടും.
കോഴിക്കോട്ട് ഉന്നത നിലവാരമുള്ള ഷോറൂമുകളിലൂടെ തങ്ങള്‍ ലക്ഷ്യമിടുന്നത് ഉപഭോക്താക്കള്‍ക്ക് നേരിട്ട് അവരവരുടെ സ്വപ്‌ന ഭവനങ്ങള്‍ അല്ലെങ്കില്‍ കൊമേര്‍ഷ്യല്‍ ബില്‍ഡിങ്ങുകള്‍ കണ്ടും സ്പര്‍ശിച്ചും വിഭാവനം ചെയ്യാമെന്ന് മാത്രമല്ല, സ്ഥിരം മേല്‍വിലാസത്തിലൂടെ വിശ്വാസ്യത ഊട്ടി ഉറപ്പിക്കല്‍ കൂടിയാണ്. അതിവിശാലമായ പാര്‍ക്കിങ്, കേരളത്തിലെ തന്നെ ആദ്യത്തെ വിശാലമായ ഷോറൂമുകള്‍ മാത്രമുള്ള ഡിസ്‌കഷന്‍ റൂംസ്, ഓഫിസ് ഫ്‌ളോര്‍, ട്രെയിന്‍ഡ് ഡെമോസ്‌ട്രേറ്റേര്‍സ് തുടങ്ങിയ സൗകര്യങ്ങളുള്ള കോണ്‍കോര്‍ഡ് എന്‍ക്ലേവ് ഉപഭോക്താക്കളുടെ സ്വന്തം സ്ഥാപനമായിരിക്കുമെന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ കാലിക്കറ്റ് ബ്രാഞ്ച് ഇന്‍ചാര്‍ജ് ശിവറാമും പങ്കെടുത്തു.