സ്വപ്‌നങ്ങള്‍ ലക്ഷ്യങ്ങളാക്കി പ്രയത്‌നിക്കൂ വിജയം സുനിശ്ചിതം: വിജീഷ് കെ.പി

സ്വപ്‌നങ്ങള്‍ ലക്ഷ്യങ്ങളാക്കി പ്രയത്‌നിക്കൂ വിജയം സുനിശ്ചിതം: വിജീഷ് കെ.പി

പാലക്കാട്: ജീവിത വിജയത്തിന് ലക്ഷ്യവും കഠിനപ്രയത്‌നവും സ്ഥിരോത്സാഹവും അത്യാവശ്യമാണെന്ന് മോട്ടിവേഷന്‍ ട്രെയിനറും കെ.ജി.കെ.പി ബിസിനസ് ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിങ് ഡയരക്ടറുമായ വിജീഷ് കെ.പി പറഞ്ഞു. കല്ലടിക്കോട് എം.ഇ.എസ് കോളേജില്‍ സംഘടിപ്പിച്ച സംരംഭകത്വ സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വലിയ സാമ്പത്തിക ബാധ്യത വന്നപ്പോള്‍ അത് മറികടക്കാന്‍ ചെറിയ വരുമാനത്തിലുള്ള ജോലി കൊണ്ട് സാധിക്കാതെ വരികയും വലിയ വലിയ സ്വപ്‌നങ്ങള്‍ കണ്ട് അത് നേടിയെടുക്കാനായി പരിശ്രമിച്ചതിന്റെ ഫലവുമാണ് താനിന്നൊരു ബിസിനസുകാരനായതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. എം.ഇ.എസ് കോളേജ് പ്രിന്‍സിപ്പാള്‍ ഹസീന വി.എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ് സജ്‌ന അധ്യക്ഷത വഹിച്ചു. മുജീബ് റഹ്മാന്‍, ഫെമിന, ശബ്‌ന തെസ്‌നി, റംലത്ത് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *