മയക്കുമരുന്നിനെതിരേയുള്ള പോരാട്ടത്തില്‍ ഒറ്റക്കെട്ടായി നില്‍ക്കണം: രമേശ് പറമ്പത്ത് എം.എല്‍.എ

മയക്കുമരുന്നിനെതിരേയുള്ള പോരാട്ടത്തില്‍ ഒറ്റക്കെട്ടായി നില്‍ക്കണം: രമേശ് പറമ്പത്ത് എം.എല്‍.എ

മാഹി: മയക്കുമരുന്നുകളുടെ വ്യാപകമായ ഉപയോഗം മയ്യഴിക്കും കടുത്ത ഭീഷണിയായിരിക്കെ, ജാതി-മത- രാഷ്ട്രീയത്തിനതീതമായി ജനങ്ങള്‍ ഒറ്റക്കെട്ടായി മുന്നോട്ട് വരണമെന്ന് രമേശ് പറമ്പത്ത് എം.എല്‍.എ. വാര്‍ഡുകള്‍ തോറും ജാഗ്രതാ സമിതികള്‍ രൂപീകരിച്ച് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്. റെസിഡന്‍സ് അസോസിയേഷനുകള്‍ , രക്ഷാകര്‍ത്വ സംഘടനകള്‍ , സാമൂഹ്യ രാഷ്ട്രീയ സംഘടനകള്‍ എന്നിവയുടെ സഹകരണം ഈ കാര്യത്തില്‍ ഉറപ്പു വരുത്തണം. മയക്കുമരുന്ന് വിപണനം തടയുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് നിയമസഭാ സമ്മേളനത്തില്‍ ആവശ്യപ്പെട്ടിരുന്നു. നിരോധിത പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്കെതിരേ നഗരസഭാ അധികൃതര്‍ നടപടി സ്വീകരിക്കണം. പോലിസ്, വിദ്യാഭ്യാസ വകുപ്പ് , ആരോഗ്യ വകുപ്പ് മുനിസിപാലിറ്റി തുടങ്ങിയ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം ജനകീയ കൂട്ടായ്മകളും ചേര്‍ന്നാലേ മയക്കുമരുന്ന് വിപണനത്തെ നേരിടാനാവുകയുള്ളൂ. ഇതിനാവശ്യമായ കര്‍മ പദ്ധതികള്‍ ആവിഷ്‌ക്കരിക്കാന്‍ മാഹി അഡ്മിനിസ്‌ട്രേഷനോട് ആവശ്യപെട്ടിട്ടുണ്ടെന്നും എം.എല്‍.എ പ്രസ്താവനയില്‍ അറിയിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *