പ്രതിക്ക് ജഡ്ജിയുമായി ബന്ധം; വിചാരണക്കോടതി മാറ്റണമെന്ന് അതിജീവിത സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന ആവശ്യവുമായി അതിജീവിത. പ്രതിക്ക് ജഡ്ജിയുമായി ബന്ധമുണ്ടെന്ന് ആവശ്യപ്പെട്ട് നടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, ഹൈക്കോടതി ഹരജി തള്ളിയതോടെയാണ് ഈ ആവശ്യവുമായി അതിജീവിത സുപ്രീം കോടതിയില്‍ എത്തിയിരിക്കുന്നത്.
പ്രതി ജഡ്ജിയുമായി ബന്ധം സ്ഥാപിച്ചെന്ന് ഹരജിയില്‍ ആരോപിക്കുന്നു. പോലിസിന് ലഭിച്ച ശബ്ദരേഖയില്‍ നിന്ന് ഈ ബന്ധം വ്യക്തമാണെന്നും അതിജീവിത ഹരജിയില്‍ പറയുന്നു.

നേരത്തെ ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് എറണാകുളം സി.ബി.ഐ പ്രത്യേക കോടതി കേസ് പരിഗണിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായി ഹൈക്കോടതി രജിസ്ട്രി ഒരു ഓഫിസ് ഉത്തരവിലൂടെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റാന്‍ ഉത്തരവിടുകയായിരുന്നു. അത് നിയമപരമല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് നടി ഹൈക്കോടതിയെ സമീപിച്ചത്.

കേസ് പ്രത്യേക കോടതി പരിഗണിക്കണമെന്ന ജുഡീഷ്യല്‍ ഉത്തരവ് നിലനില്‍ക്കെ കേസ് മാറ്റുന്നത് നിയമവിരുദ്ധമാണെന്ന് ഹരജിയില്‍ പറഞ്ഞത്. ഈ ഹരജിയാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിയത്. കേസിന്റെ വിചാരണ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ തന്നെ തുടരുമെന്നായിരുന്നു വിധി.

Share

Leave a Reply

Your email address will not be published. Required fields are marked *