കോഴിക്കോട്: ടെക്ഫെഡ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ടെക്ഫെസ്റ്റ് ആയ ടെനോഗോ-ദി ഫെസ്റ്റിവല്‍ ഓഫ് ടെക്കീസിന്റെ ബ്രോഷര്‍ പ്രകാശനം രാഹുല്‍ ഗാന്ധി എം.പി നിര്‍വഹിച്ചു. പാണക്കാട് സയ്യിദ് മുനവ്വര്‍അലി ശിഹാബ് തങ്ങള്‍, പി.അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എം.ല്‍.എ, മുന്‍ വിദ്യാഭ്യാസ മന്ത്രി നാലകത്ത് സൂപ്പി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഇന്ത്യയിലെ എല്ലാ എന്‍ജിനീയറിങ്, പോളി ടെക്നിക്, ഐ.ടി.ഐ കോളേജുകളിലെയും വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തിക്കൊണ്ടാണ് ടെനോഗോ നടത്തുന്നത്. ലോകത്തിലെ നൂതനമായ സാങ്കേതിക വിദ്യകളുടെ വര്‍ക്ക്ഷോപ്പുകള്‍, ടെക്നിക്കല്‍ കോമ്പറ്റീഷനുകള്‍, സെമിനാര്‍ പ്രസന്റേഷനുകള്‍ തുടങ്ങിയ ഏറ്റവും പുതിയ ആശയങ്ങളും കണ്ടുപിടിത്തങ്ങളും ടെനോഗോയെ വ്യത്യസ്തമാക്കും. 300ല്‍ പരം കോളേജുകളില്‍ നിന്നായി 25000ത്തോളം വിദ്യാര്‍ഥികള്‍ ടെനോഗോയുടെ ഭാഗമാകും.
150ല്‍ പരം ഇവന്റുകളിലായി 25 ലക്ഷത്തോളം രൂപയുടെ സമ്മാനങ്ങള്‍ ടെനോഗോയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ടെക്ഫെഡ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദക്ഷിണേന്ത്യയിലെ മുഴുവന്‍ എന്‍ജിനീയറിങ്-പോളി-ഐ.ടി.ഐ വിദ്യഭ്യാസ സ്ഥാപനങ്ങളെയും ദക്ഷിണേന്ത്യയിലെ മികച്ച ടെക്നിക്കല്‍ പഠന കേന്ദ്രങ്ങളെയും പ്രഗത്ഭ സ്ഥാപനങ്ങളെയും പങ്കെടുപ്പിച്ച് കൊണ്ട് നാല് ദിവസങ്ങളിലായി നടത്തപെടുന്ന സാങ്കേതിക മേളയാണ് ടെനോഗോ ദി ഫെസ്റ്റിവല്‍ ഓഫ് ടെക്കീസ്. പൂര്‍ണ്ണമായും അക്കാദമികമായ പരിപാടിയാണിത്. ടെക്നിക്കല്‍ വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പുറമേ ഭാവിയില്‍ ടെക്നിക്കല്‍ വിദ്യാഭ്യാസ മേഖലയിലേക്ക് വന്നേക്കാവുന്ന ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കും ഉപകാരപ്രദമാവുന്ന നൂതന പദ്ധതികളും പ്രൊജക്റ്റുകളും അവതരിപ്പിക്കുന്ന ഒരു വേദിയാകും ടെനോഗോ.