അഡ്വ. ടി.ഷാഹുല്‍ ഹമീദിന് ഒക്ടോബര്‍ ഒന്നിന് സ്‌നേഹാദരം

അഡ്വ. ടി.ഷാഹുല്‍ ഹമീദിന് ഒക്ടോബര്‍ ഒന്നിന് സ്‌നേഹാദരം

തലശ്ശേരി: ജനപ്രിയവും നവീനങ്ങളുമായ പദ്ധതികളിലൂടെയും ഹൃദ്യവും സുതാര്യവുമായ ഇടപെടലുകളിലൂടേയും ജനഹൃദയങ്ങളിലിടം നേടുകയും കേരള സര്‍ക്കാരിന്റേതുള്‍പ്പെടെ ഒട്ടേറെ ബഹുമതികള്‍ക്ക് അര്‍ഹനാവുകയും ചെയ്ത മാതൃകാ പഞ്ചായത്ത് സെക്രട്ടറി അഡ്വ.ടി.ഷാഹുല്‍ ഹമീദിന് കണ്ണൂര്‍ ഫ്രണ്ട്‌സ് സര്‍ക്കിള്‍ സ്‌നേഹാദരമൊരുക്കുന്നു.
ഒക്ടോബര്‍ ഒന്നിന് വൈകീട്ട് നാല് മണിക്ക് തലശ്ശേരി ഗോകുലം ഫോര്‍ട്ട് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ‘താരം തദ്ദേശം’ പുരസ്‌കാര സമര്‍പ്പണ ചടങ്ങ് സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്യും.

പാനൂര്‍ നഗരസഭാ ചെയര്‍മാന്‍ വി.നാസര്‍ മാസ്റ്റര്‍ അധ്യക്ഷത വഹിക്കും. മാഹി എം.എല്‍.എ രമേശ് പറമ്പത്ത് മുഖ്യപ്രഭാഷണം നടത്തും. ഗവ.സെക്രട്ടറി ബി.അബ്ദുള്‍ നാസര്‍ ഐ.എ.എസ് ഉദ്‌ബോധന ഭാഷണം നടത്തും. രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖരായ അഡ്വ.ടി.ആസഫലി, എന്‍.ഹരിദാസ്, അഡ്വ.സി.പി. സന്തോഷ് കുമാര്‍ എം.പി, അഡ്വ.കെ.എ ലത്തീഫ് , അബ്ദുള്‍ ഖിലാബ്, സി.കെ.പി റയീസ് തുടങ്ങിയവര്‍ സംബന്ധിക്കും.വാര്‍ത്താസമ്മേളനത്തില്‍ എ.കെ ഇബ്രാഹിം, ചാലക്കര പുരുഷു, ഷാനവാസ് ബരയില്‍, മുനീര്‍ പാച്ചാക്കര, സി.ഒ.ടി ഫസല്‍, പി.അബ്ദുള്‍ മജീദ് സംബന്ധിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *