കോഴിക്കോട്: പ്രൊവിഡന്‍സ് സ്കൂളിലെ ഹിജാബ് വിലക്കിനെതിരേ എസ്.ഐ.ഒ നടത്തിയ ബഹുജന മാര്‍ച്ചില്‍ പങ്കെടുത്ത സംസ്ഥാന സെക്രട്ടറിമാരടക്കം നിരവധി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത് ജനാധിപത്യ വിരുദ്ധമാണെും ജയിലിലടച്ച പ്രവര്‍ത്തകരെ വിട്ടയക്കണമെും ജമാഅത്തെ ഇസ്ലാമി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ടി.ശാക്കിര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഹിജാബ് ധരിക്കുതിന് വിലക്കേര്‍പ്പെടുത്തി കൊണ്ട് ഭരണഘടന രാജ്യത്തെ പൗരന്മാര്ക്ക് ഉറപ്പ് നല്കുന്ന അവകാശങ്ങളെ നിഷേധിക്കുന്ന കോഴിക്കോട് നടക്കാവ് പ്രൊവിഡന്‍സ് സ്കൂളിന്റെ എയ്ഡഡ് പദവി സര്‍ക്കാര്‍ റദ്ദാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.