കോഴിക്കോട്: ഭാരതത്തിന്റെ മഹത്തായ സ്വാതന്ത്ര്യസമര ചരിത്രം പുതുതലമുറക്ക് കൈമാറുക എന്ന ലക്ഷ്യത്തോടെ പൊക്കുന്ന് ഗവ.ഗണപത് യു.പി സ്‌കൂളില്‍ സ്വാതന്ത്ര്യസമര ചരിത്രപ്രദര്‍ശനം സംഘടിപ്പിക്കും. 30ന് രാവിലെ 10 മണിക്ക് സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്യും. തുറമുഖ-പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അധ്യക്ഷത വഹിക്കും. സ്വാതന്ത്ര്യസമര ചരിത്രത്തിന്റെ അക്കാദമിക പ്രസക്തി എന്ന വിഷയത്തില്‍ ഉച്ചക്ക്‌ശേഷം മൂന്ന് മണിക്ക് നടക്കുന്ന സെമിനാര്‍ ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.ശാരുതി ഉദ്ഘാടനം ചെയ്യും. കോഴിക്കോട് കോര്‍പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രേഖ.സി അധ്യക്ഷത വഹിക്കും. കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ ഉപഡയരക്ടര്‍ സി.മനോജ്കുമാര്‍ മുഖ്യാതിഥിയായിരിക്കും. ഡോ.അബ്ദുല്‍ ഹക്കീം, കമാല്‍ വരദൂര്‍, യു.കെ കുമാരന്‍, ജനപ്രതിനിധികള്‍, വിദ്യാഭ്യാസ, രാഷ്ട്രീയ, സാംസ്‌കാരിക പ്രവര്‍ത്തകര്‍ സംബന്ധിക്കും. ഒക്ടോബര്‍ രണ്ടിന് രാവിലെ 11 മണിക്ക് നടക്കുന്ന സമാപന സമ്മേളനം എം.കെ രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്യും. സ്വാതന്ത്ര്യസമര സേനാനികളെ ആദരിക്കുന്ന ചടങ്ങ് മേയര്‍ ബീനാ ഫിലിപ് ഉദ്ഘാടനം ചെയ്യും. വാര്‍ഡ് കൗണ്‍സിലര്‍ ഷാഹിദാ സുലൈമാന്‍ അധ്യക്ഷത വഹിക്കും.
വാര്‍ത്താസമ്മേളനത്തില്‍ ഷാഹിദാ സുലൈമാന്‍(വാര്‍ഡ് കൗണ്‍സിലര്‍), ഈസ അഹമ്മദ്( കോര്‍പറേഷന്‍ കൗണ്‍സിലര്‍), ടി.പി മുനീര്‍(പി.ടി.എ പ്രസിഡന്റ്), ഷൈനി ഗിരീഷ്(എസ്.എം.സി ചെയര്‍പേഴ്‌സണ്‍), പി.റഷീദ്(ഹെഡ്മാസ്റ്റര്‍), എം.കെ സിന്ധു(സീനിയര്‍ അസിസ്റ്റന്റ്), സി.പി മനോജ്കുമാര്‍(ജന.സെക്രട്ടറി, ഒ.എസ്.എ) എന്നിവര്‍ പങ്കെടുത്തു.