സിജിയില്‍ വിദ്യാര്‍ഥികള്‍ക്ക് ലൈഫ് സ്‌കില്‍ ക്യാമ്പ് നടത്തി

സിജിയില്‍ വിദ്യാര്‍ഥികള്‍ക്ക് ലൈഫ് സ്‌കില്‍ ക്യാമ്പ് നടത്തി

ചേവായൂര്‍ : സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ഇന്ത്യ (സിജി) സെന്റര്‍ ഫോര്‍ കമ്യൂണിറ്റി ഡെവലപ്‌മെന്റിന് കീഴില്‍ വിദ്യാര്‍ഥികള്‍ക്കായി ഒരു ദിവസത്തെ പരിശീലന ക്യാമ്പ് നടത്തി. എട്ടാം ക്ലാസ് മുതല്‍ പ്ലസ്ടു വരെ പഠിക്കുന്ന വിദ്യാര്‍ഥികളുടെ പാഠ്യേതര കഴിവുകള്‍ വികസിപ്പിക്കുന്നതിനും കരിയര്‍ ഗൈഡന്‍സ് ലഭ്യമാക്കുന്നതിനുമായിരുന്നു ക്യാമ്പ് സംഘടിപ്പിച്ചത്. സഫ പദ്ധതിക്കു കീഴില്‍ നടന്ന പരിശീലന ക്യാമ്പില്‍ സെന്റ് വിന്‍സന്റ്, ഫ്രീ ബേര്‍ഡ്‌സ്, യതീം ഫണ്ട് എന്നീ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്കാണ് പരിശീലനം നല്‍കിയത്. ഹമദ് അബ്ദുറഹിമാന്‍, സകരിയ്യ എം.വി , മുനീറ, സാമ്പിറ, ജാഫര്‍ സാദിഖ് എന്നിവര്‍ നേതൃത്വം നല്‍കി.

 

Share

Leave a Reply

Your email address will not be published. Required fields are marked *