കോഴിക്കോട്: ലഹരി മാഫിയക്കെതിരേ ഭരണകൂടം കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്. വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് കലക്ട്രേറ്റ് മാര്‍ച്ച് നടത്തി. സംസ്ഥാന പ്രസിഡന്റ് ജബീന ഇര്‍ഷാദ് ഉദ്ഘാടനം ചെയ്തു. ലഹരിമാഫിയയുമായി ഒത്തുകളിച്ച് പ്രതികളെ രക്ഷിക്കുന്ന ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് പുറത്താക്കി കര്‍ശന ശിക്ഷാ നടപടികള്‍ എടുക്കണം. മയക്കുമരുന്ന് കേസുകളിലെ ശിക്ഷാനടപടികളുമായി ബന്ധപ്പെട്ട് എന്‍.ഡി.പി.എസ് ആക്ടിലെ ചില വ്യവസ്ഥകള്‍ തിരുത്തപ്പെടണം. കേന്ദ്ര നിയമമാണെങ്കിലും അളവ് നിര്‍ണയിക്കുന്നത് റവന്യൂ വകുപ്പാണ്. ഒരു കിലോയില്‍ കുറവ് മയക്കുമരുന്ന് കൈവശം വെക്കുന്നത് ചെറിയ അളവായി കണ്ട് ശിക്ഷ ലഘൂകരിക്കപ്പെടുന്നത് പ്രതികളെ എളുപ്പം രക്ഷപ്പെടുത്തുന്നു. ഈ ചട്ട ദേദഗതി പിന്‍വലിക്കണം. എത്ര ചെറിയ അളവാണെങ്കിലും കൈവശം വെച്ചാല്‍ കടുത്ത ശിക്ഷ കിട്ടാനുതകുന്ന വിധം നിയമം പരിഷ്‌കരിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് കേരളം ആവശ്യപ്പെടണമെന്ന് അവര്‍ പറഞ്ഞു.
വിമന്‍ ജസ്റ്റിസ് ജില്ലാ പ്രസിഡന്റ് മുബീന വാവാട് അധ്യക്ഷത വഹിച്ചു. പപ്പന്‍ കന്നാട്ടി (മദ്യ നിരോധന സമിതി ജില്ലാ സെക്രട്ടറി), പ്രൊഫസര്‍ ടി.എം രവീന്ദ്രന്‍ (കേരള മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്റ്) , ഗൗരി പുതിയൊത്ത് (മഹിള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ്), വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി ടി.കെ മാധവന്‍, ഫ്രറ്റേണിറ്റി ജില്ലാ സെക്രട്ടറി മിസ്അബ് അലവി എന്നിവര്‍ പരിപാടിയില്‍ സംസാരിച്ചു. തൗഹീദ കുന്ദമംഗലം, സഫിയ ടീച്ചര്‍, ബല്‍ക്കീസ്, റംല ഷാനവാസ്, ഫസീല, ജമീല പി.പി, ഷീബ കുന്ദമംഗലം ഇ.എന്‍ നദീറ എന്നിവര്‍ റാലിക്ക് നേതൃത്വം നല്‍കി. സി.ടി. സമീറ, കലാവിഷ്‌കാരം നടത്തി. പരിപാടിയില്‍ ജില്ലാ ജനറല്‍ സെക്രട്ടറി സ്വാഗതവും ജില്ല വൈസ് പ്രസിഡന്റ് ജുമൈല നന്മണ്ട നന്ദിയും പറഞ്ഞു.